Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ദാവൂദിന്റെ വസ്തുവകകള്‍ 11.5 കോടിക്ക് സൈഫി ബുര്‍ഹാനി ട്രസ്റ്റിന്
reporter

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമില്‍നിന്നു കണ്ടുകെട്ടിയ മുംബൈയിലെ റസ്റ്ററന്റ് ഉള്‍പ്പെടെ മൂന്നു വസ്തുവകകള്‍ സൈഫി ബുര്‍ഹാനി അപ്ലിഫ്‌മെന്റ് ട്രസ്റ്റ് (എസ്ബിയുടി) ലേലത്തില്‍ വാങ്ങി. കേന്ദ്ര ധനമന്ത്രാലയമാണ് ലേലം ചെയ്തത്. 11.5 കോടി രൂപയോടടുത്താണു ലേലത്തുക. ബോഹ്‌റ സമുദായത്തിന്റെയാണ് സൈഫി ട്രസ്റ്റ്.

വസ്തുവകകള്‍ മുന്‍പു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം. രണ്ടുവര്‍ഷം മുന്‍പു മലയാളി മാധ്യമപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ 4.28 കോടി രൂപയ്ക്കു റസ്റ്ററന്റ് ലേലത്തില്‍ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാല്‍ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്. 

 
Other News in this category

 
 




 
Close Window