Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
UK Special
  Add your Comment comment
പ്രീതി പട്ടേലിനു പകരക്കാരിയായി തെരേസ മേ നിയമിച്ചത് പെന്നി മോര്‍ഡന്റിനെ
reporter
ഹോളിഡേയ്ക്കിടെ വിദേശ മന്ത്രാലയത്തെ അറിയിക്കാതെ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ രാജിവച്ച ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിനു പകരക്കാരിയായി തെരേസ മേ നിയമിച്ചത് യുവ വനിതാനേതാവിനെ. 44 കാരിയായ പെന്നി മോര്‍ഡന്റ് ആണ് പുതിയ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് സെക്രട്ടറി.

നിലവില്‍ വര്‍ക് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്ന പെന്നി മോര്‍ഡന്റ് നേരത്തെ കാമറൂണ്‍ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രാലയത്തിലും സഹമന്ത്രിയായിരുന്നു. ബ്രക്സിറ്റിന്റെ കാര്യത്തില്‍ പ്രീതിയെപോലെ ലീവ് പക്ഷക്കാരിയാണ് പെന്നിയും. ലൈംഗികാപവാദത്തില്‍ കുരുങ്ങി കഴിഞ്ഞയാഴ്ച രാജിവച്ച പ്രതിരോധമന്ത്രി സര്‍ മൈക്കിള്‍ ഫാലനു പകരമായി പെന്നിയെ പരിഗണിച്ചിരുന്നു. ഒടുവില്‍ തന്റെ വിശ്വസ്തനായ ഗാവിന്‍ വില്യംസണെയാണ് മേ വകുപ്പ് ഏല്‍പിച്ചത്.

നോര്‍ത്ത് പോര്‍ട്സ്മൗത്തില്‍നിന്നുള്ള പാര്‍ലമെന്റംഗമാണ് പെന്നി . 2010 മുതല്‍ തുടര്‍ച്ചയായി മൂന്നു തിരഞ്ഞെടുപ്പുകളില്‍ ജയിച്ചു. സ്പ്ലാഷ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ഏറെ പ്രശസ്തയായിരുന്നു പെന്നി. കാബിനറ്റിലെ യുവ-വനിതാ പ്രാതിനിധ്യവും ബ്രക്സിറ്റ് സംതുലനവും നിലനിര്‍ത്താന്‍ കൂടിയാണ് പെന്നിയെ തെരഞ്ഞെടുത്തത്.


സര്‍ക്കാരിന്റെ വിദേശസഹായ പദ്ധതികളുടെ നടത്തിപ്പിനായുള്ളതാണ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് മന്ത്രാലയം. 13 ബില്യണ്‍ പൗണ്ട് ബജറ്റ് വിഹിതമുള്ള ഈ മന്ത്രാലയത്തിന്റെ ചുമതലയിലാണ് പ്രീതിയുടെ പിന്‍ഗാമിയായി പെന്നി എത്തുന്നത്.
ഇസ്രായേലില്‍ ഹോളിഡേ ആഘോഷിക്കാന്‍ പോയ പ്രിതി അവിടുത്തെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ കണ്ട് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഉണ്ടായത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ലാതെ നടന്ന ചര്‍ച്ചകള്‍ അനുചിതവും നിയമവിരുദ്ധവുമാണെന്നാണ് ആരോപണം. പല തവണ മന്ത്രി ഇസ്രായേലുമായി ചര്‍ച്ച നടത്തിയെന്നാണ് ആരോപണം.

ആഫ്രിക്കയില്‍ സന്ദര്‍ശനത്തിലായിരുന്ന പ്രീതിയെ പ്രധാനമന്ത്രി ബച്ചനാഴ്ച അടിയന്തരമായി തിരിച്ചു വിളിച്ചിരുന്നു. ലണ്ടനില്‍ വിമാനം ഇറങ്ങി ഉടന്‍ തന്നെ പ്രീതി പ്രധാനമന്ത്രിക്കു രാജിക്കത്ത് നല്‍കി. വിഷയത്തില്‍ താന്‍ നിരുപാധികം മാപ്പു ചോദിക്കുന്നതായി പ്രീതി പട്ടേല്‍ രാജിക്കത്തില്‍ പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window