Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
സിനിമ
  Add your Comment comment
വീട്ടമ്മയുടെ സൗന്ദര്യം അന്യ പുരുഷന്മാരാണോ തിരിച്ചറിയുന്നത്? അവിഹിത ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ജനശ്രദ്ധ നേടുന്നു
reporter
തമിഴ് ഹൃസ്വ ചിത്രം 'ലക്ഷ്മി' സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഒരു ഇടത്തരം കുടുംബത്തിലെ വീട്ടമ്മയും ജോലിക്കാരിയുമായ ലക്ഷ്മി എന്ന കഥാപാത്രത്തിന് തന്റെ യാന്ത്രികമായ ജീവിതത്തോട് ഉണ്ടാകുന്ന മടുപ്പും സ്വന്തം സ്വാതന്ത്രത്തെ മറ്റൊരു പുരുഷന്റെ തണലില്‍ കണ്ടെത്തുന്നതും ആണ് ചിത്രത്തിന്റെ പ്രമേയം.
അവളുടെ യഥാര്‍ത്ഥ സൗന്ദര്യവും വ്യക്തിത്വവും അന്യപുരുഷനിലൂടെ തിരിച്ചറിയുന്ന സ്ത്രീയുടെ കഥ വിവാഹേതര ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അവളെ മനസിലാക്കാന്‍ ശ്രമിക്കാതെ യന്ത്രമായി മാത്രം കാണുന്ന ഭര്‍ത്താവില്‍നിന്നും അവളെ മനസിലാക്കുന്ന കാമുകനില്‍ എത്തിച്ചേരുന്ന ലക്ഷ്മി എന്ന കഥാപാത്രം ഏറെ ചര്‍ച്ചാ വിഷയം ആവുകയാണ്. ഒരുപാടു പേര്‍ ചിത്രത്തിന്റെ പ്രേമേയത്തോടു എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്. തമിഴ് പെണ്‍കുട്ടിയുടെ മര്യാദകളെ ഇല്ലാതാക്കുന്ന ചിത്രം സ്വാഗതാര്‍ഹം അല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സ്ത്രീയുടെ യാന്ത്രികമായ മടുപ്പിക്കുന്ന ജീവിത യാഥാര്‍ഥ്യവും സ്വാതന്ത്ര്യം കൊതിക്കുന്ന അവളുടെ മനസും ചിത്രത്തില്‍ മനോഹരമായി വരച്ചിടാന്‍ സംവിധായകന്‍ സര്‍ജുന് സാധിച്ചിട്ടുണ്ട്. സാള്‍ട് മാംഗോ ട്രീ എന്ന ബിജു മേനോന്‍ ചിത്രത്തിലെ നായികയായി എത്തിയ ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ലക്ഷ്മിയെ അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബില് ഈ ചിത്രത്തിന് ലഭിച്ചത് രണ്ടു കോടിയിലേറെ വ്യൂസാണ്.
 
Other News in this category

 
 




 
Close Window