Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
മമ്മൂട്ടിയൊന്നു സമ്മതം മൂളിയാല്‍ കേസന്വേഷിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തും
reporter
പത്ത് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം സേതുരാമയ്യര്‍ വീണ്ടും എത്തുകയാണ്. സംവിധായകന്‍ കെ മധു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മുട്ടിയുടെ തീരുമാനം മാത്രം മതി സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനെന്ന് കെ മധു സൗത്ത് ലൈവിനോട് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും മറ്റു ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ചിത്രം ആരംഭിക്കുന്നതിന് ഇനി വേണ്ടത് മമ്മുട്ടിയുടെ തീരുമാനം മാത്രമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

'ഇതാണ് പുതിയ സേതുരാമയ്യര്‍'; സിബിഐ സിരീസിലെ പുതിയ സിനിമയെക്കുറിച്ച് എസ്.എന്‍.സ്വാമി
അതേസമയം, പുതിയ വരവില്‍ സേതുരാമയ്യര്‍ നിരാശപ്പെടുത്തില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി നേരത്തെ സൗത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്ത്മാക്കിയിരുന്നു. തലകുത്തി നിന്നാലും നിരാശപ്പെടാനുണ്ടാവില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മലയാള സിനിമയുടെ ചരിത്രമാകാന്‍ പോകുന്ന സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിയ്ക്കുക എന്ന് കഴിഞ്ഞ വര്‍ഷം കെ മധു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ട
കെ മധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്റെ സിബിഐ ചിത്രങ്ങളിലൂടെ.....
ഇന്നലെ (23/04/17) ഈ വാര്‍ത്ത കണ്ടപ്പോള്‍, S.N സ്വാമി ആ ചിത്രങ്ങളെ കുറിച്ച് സംസാരിയ്ക്കുന്നതു കേട്ടപ്പോള്‍, ഒരുപാടു ഓര്‍മ്മകള്‍ എന്റെ മനസ്സിലേയ്ക്ക് കടന്നു വന്നു. എന്റെ CBI പരമ്പരകളെ കുറിച്ച്, സ്വാമിയും ഞാനുo ശ്രീ.മമ്മൂട്ടിയും ഒന്നിച്ചുള്ള തിരക്കഥ ചര്‍ച്ചയെ കുറിച്ച്, മമ്മൂട്ടി സേതുരാമയ്യരിലേക്കുള്ള ഭാവപകര്‍ച്ചയ്ക്കായി നടത്തയിയ മുന്നൊരുക്കങ്ങളെ കുറിച്ച്, ഒപ്പം സംഗീത സംവിധായകന്‍ ശ്യാമിനെ കുറിച്ച്, അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ച്, അങ്ങനെ എല്ലാം........ മമ്മൂട്ടിയും ഞാനും S.N സ്വാമിയും കൂടി 1988ല്‍ ആരംഭിച്ചതാണ് ഈ കൂട്ടായ്മ. ആത്മാര്‍ത്ഥയോടെ ഒരേ മനസ്സോടെ ഞങ്ങള്‍ പ്രവത്തിര്‍ച്ചതു കൊണ്ടാണ്, ഒരു സി ബി ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സിബിഐ എന്നീ നാലു ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിച്ചത്. ഇനി ഒരിയ്ക്കല്‍ കൂടി മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത് കാണാന്‍ ഞങ്ങളുടെ കുട്ടായ്മയെ അഗീകരിച്ച പ്രേക്ഷകര്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്ന് അറിയാം. മലയാള സിനിമയുടെ ചരിത്രമാകാന്‍ പോകുന്ന സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിയ്ക്കുക....
 
Other News in this category

 
 




 
Close Window