Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ജിമിക്കി കേരളം: സാമുദായിക സൗഹാര്‍ദ്ദത്തിനും ജിമിക്കി മോഷ്ടിച്ച പാട്ട്
reporter
വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മലിന്റെ തേരോട്ടം തീരുന്നില്ല. ജിമിക്കി കമ്മല്‍ ഇപ്പോഴിതാ കേരളപിറവി ദിനത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തെ അടയാളപ്പെടുത്തുന്ന പുതിയ വേര്‍ഷനില്‍ അവതരിച്ചിരിക്കുന്നു. കേരളത്തിന്റെ മാത്രം കലാരൂപങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ വീഡിയോ വൈറലാകുന്നത്.
'ജിമിക്കി കേരളം' എന്നപേരില്‍ നൃത്താവിഷ്‌ക്കാരം ഒരുക്കിയിരിക്കുന്നത് ബൂഗീ ബട്ടര്‍ ഫ്‌ളൈയിംങ്‌സ് എന്ന സംഘമാണ്. ഫിമെയില്‍ ഹിന്ദുസ്ഥാനി ഗായികയായ ഐശ്വര്യ കല്ല്യാണിയുടെ മനോഹരമായ ആലാപനത്തിലൂടെ ജിമിക്കിയുടെ ആദ്യ ഫീമെയില്‍ വേര്‍ഷന്‍ കൂടിയാവും ഇത്.
കേരളത്തിന്റെ അറുപത്തി ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് 'ബൂഗീ ബട്ടര്‍ ഫ്‌ളൈയിംങ്‌സ്' ഈ നൃത്ത വീഡിയോയുമായി സംഘം എത്തിയിട്ടുള്ളത്. തിരുവാതിരക്കളിയും ഒപ്പനയും മാര്‍ഗ്ഗംകളിയും മറ്റും ചേര്‍ത്ത് പുതിയ ക്രിയേറ്റിവ് രീതിയിലാണ് വീഡിയോയില്‍ ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് നന്മണ്ടയില്‍ നൂറ്റാണ്ടിലേറെയായിയുള്ള വീട്ടില്‍ വെച്ചാണ് ജിമിക്കി കമ്മലിന്റെ ഈ വ്യത്യസ്ഥവേര്‍ഷന്‍ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം നിലവില്‍ വന്ന യൂട്യൂബ് ചാനലായ 'ബൂഗി ബട്ടര്‍ഫ്‌ളൈസിന്റെ' പ്രഥമനൃത്തപരീക്ഷണം കൂടിയാണ് 'ജിമിക്കി കേരളം'. അഭിഭാഷകയായ രേഖ ദാസ്, ഡോക്ടര്‍ ജിത വിനീത്, മോഡലും ഫാഷന്‍ ഡിസൈനറുമായ അനീഷ ലാല്‍ എന്നിവരാണ് ജിമിക്കിയുടെ പുതിയ വേര്‍ഷന്റെ അണിയറ പ്രവര്‍ത്തകര്‍.
 
Other News in this category

 
 




 
Close Window