Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കായല്‍ കയ്യേറിയ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
reporter
കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും, സര്‍ക്കാരിലെ കൂട്ടുത്തരവാദിത്വമാണ് കേസ് തെളിയിക്കുന്നതെന്നും കോടതി കണ്ടെത്തി. കോടതിയെ കൂട്ടുപിടിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് സാധിക്കില്ല. മന്ത്രിക്ക് മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്നാണ് തെളിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ കേസ് പിന്‍വലിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി വീണ്ടും ചേരുനന്‌പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തോമസ് ചാണ്ടിയോട് കോടതി ആവശ്യപ്പെട്ടു.
മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത് അപക്വമായ നടപടിയെന്നു കോടതി ചൂണ്ടിക്കാട്ടി. വളരെ അപൂര്‍വ്വമായ കേസെന്നാണ് കോടതി കേസ് പരിഗണിച്ചവേളയില്‍ പറഞ്ഞത്. സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

മന്ത്രി നിഷ്‌കളങ്കനെങ്കില്‍ കളക്ടര്‍ക്കുമുന്നില്‍ തെളിയിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറുണ്ടോ എന്നും കോടതി ചേദിച്ചു. ഹര്‍ജി ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നില്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നത്. അതില്‍ മതീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഈ സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കുന്നുണ്ടോ എന്ന ചോദ്യം കോടതിയെക്കൊണ്ട് ചോദിപ്പിച്ചത്. ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൂട്ടുത്തരവാദിത്വമില്ലാത്ത സര്‍ക്കാരെന്ന കോടതി പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനും മുന്നണിക്കും വലിയ തിരിച്ചടിയാകും ഉണ്ടാകുക. രാജി ആവശ്യപ്പെട്ട് മുന്നണിക്കകത്തു തന്നെ ശബ്ദമുയര്‍ന്നിട്ടും മന്ത്രിയെ പുറത്താക്കാന്‍ സാധിക്കാത്തതില്‍ ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടിവരും.
 
Other News in this category

 
 




 
Close Window