Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
കായികം
  Add your Comment comment
ക്രിക്കറ്റ് താരങ്ങള്‍ക്ക് ആഭ്യന്തര വിമാന സര്‍വീസില്‍ ഇനി ബിസിനസ് ക്ലാസ് യാത്ര
reporter
ഇന്ത്യയ്ക്കുളളില്‍ മല്‍സരങ്ങള്‍ക്കു പോകുമ്പോള്‍ ഇന്ത്യയുടെ ടീമിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി വിമാനത്തില്‍ ബിസിനസ് ക്ലാസിലിരിക്കാം. ഇക്കാര്യത്തില്‍ ബിസിസിഐ ശുപാര്‍ശ സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അംഗീകരിച്ചു.
ടീം ക്യാപ്റ്റന്‍, കോച്ച് എന്നിവര്‍ക്കാണ് നേരത്തെ ബിസിനസ് ക്ലാസില്‍ യാത്ര അനുവദിച്ചിരുന്നത്. പുതിയ തീരുമാനം വന്നതോടെ, ആഭ്യന്തര യാത്രകളിലും ഇനി താരങ്ങള്‍ക്ക് ബിസിനസ് ക്ലാസ് സൗകര്യം പ്രയോജനപ്പെടുത്താനാകും.
തുടര്‍മല്‍സരങ്ങളുടെ ആധിക്യത്തിനിടയിലും താരതമ്യേന സൗകര്യം കുറഞ്ഞ ഇക്കോണമി ക്ലാസ്സിലെ യാത്രകള്‍ വലയ്ക്കുന്നതായി താരങ്ങളില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ആരാധകര്‍ സെല്‍ഫിയെടുക്കാനും മറ്റുമായി വന്ന് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഒരു പരാതി. ഇതുമൂലം യാത്രാവേളകളില്‍ വിശ്രമിക്കാന്‍ സാധിക്കുന്നില്ലെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടി.
ന്യൂസീലന്‍ഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കു തുടക്കമാകാനിരിക്കെയാണ് താരങ്ങളുടെ യാത്രാ സൗകര്യം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window