Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
കായികം
  Add your Comment comment
സ്വന്തം രാജ്യത്തിന്റെ ടീമില്‍ രണ്ടു താരങ്ങള്‍ ഭീഷണിയാണെന്ന് ദിനേഷ് കാര്‍ത്തിക്
reporter
സഞ്ജു സാംസണും റിഷഭ് പന്തും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. അതിനാല്‍ തന്നെ മികച്ച കളി പുറത്തെടുക്കാനുളള സമ്മര്‍ദ്ദം താന്‍ അനുഭവിക്കുന്നുണ്ടെന്നും കാര്‍ത്തിക് പറയുന്നു.
നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്‍സ് ഇലവനായി സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിന് പിന്നാലെ സഞ്ജുവിനെ പ്രശംസിച്ച് നിരവധി പ്രമുഖരും രംഗത്ത് വന്നിരുന്നു.
അതെസമയം കൃത്യസമയത്ത് രവി ശാസ്ത്രി നല്കിയ വിലപ്പെട്ട ഉപദേശങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് ദിനേഷ് കാര്‍ത്തിക് തുറന്ന് പറയുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം ഇതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
'ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ ബാറ്റ് ചെയ്ത രീതിയില്‍ സംതൃപ്തിയുണ്ട്. ഇനിയും അവസരം കിട്ടിയാല്‍ ലക്ഷ്യമിടുന്നതും ഇത്തരമൊരു പ്രകടനം തന്നെയാണ്. പലപ്പോഴും കോച്ച് ശാസ്ത്രിയുടെ ഉപദേശങ്ങള്‍ കരിയറില്‍ ഗുണംചെയ്തിട്ടുണ്ട്. ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതിനായി അദേഹവുമായി ദീര്‍ഘനേരം സംസാരിക്കാറുണ്ട്' കാര്‍ത്തിക് പറയുന്നു.
 
Other News in this category

 
 




 
Close Window