Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
രക്ഷിക്കാന്‍ ക്രിസ്തു വരുമെന്നു പ്രതീക്ഷിക്കണ്ട; പ്രസിഡന്റ് ഷി ചിന്‍പിങാണ് നിങ്ങളുടെ രക്ഷകന്‍ - ചൈനയുടെ പ്രഖ്യാപനം
reporter
ക്രിസ്തുവിന് പകരം ചൈനയ്ക്ക് പുതിയ രക്ഷകനെ അവതരിപ്പിച്ച് ചൈനീസ് ഭരണകൂടം. ദാരിദ്ര്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവിനല്ല, പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു മാത്രമേ സാധിക്കൂവെന്നുമാണ് ഭരണകൂടം പ്രചരണം നടത്തുന്നത്.

ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് ക്രിസ്തുവിനൊപ്പം ഷിചിന്‍പിങ്ങിനെ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചരണം നടക്കുന്നത്. അതേസമയം ക്രിസ്ത്യന്‍ വീടുകളില്‍ കര്‍ത്താവിനു പകരം ഷീ ചിന്‍പിങ്ങിന്റെ ചിത്രം സ്ഥാപിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രാദേശിക ഭരണകുടമാണ് ഇത്തരത്തില്‍ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്തുവിന്റെ ചിത്രങ്ങള്‍, സുവിശേഷ വാക്യങ്ങള്‍, കുരിശുകള്‍ തുടങ്ങിയവ മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശമെന്നും ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2020 നകം ദാരിദ്ര്യം അവസാനിപ്പിക്കണമെന്ന ലക്ഷ്യവുമായാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍.

അറുനൂറോളം ഗ്രാമവാസികള്‍ മതവിശ്വാസത്തില്‍ നിന്ന് മോചിതരായെന്ന് സിപിസി അവകാശപ്പെടുന്നു. ദൈവമാണ് രക്ഷകന്‍ എന്ന വിശ്വാസത്തില്‍ കഴിഞ്ഞിരുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമേ അവരെ രക്ഷിക്കാന്‍ കഴിയൂവെന്ന തിരിച്ചറിവിലേയ്ക്ക് മാറിയെന്ന് ദാരിദ്ര്യ നിര്‍മ്മാജന പദ്ധതിയുടെ ചുമതലയുള്ള ക്വ യാന്‍ പറഞ്ഞു. ചിയാന്‍ഷി പ്രവിശ്യയിലെ യുഗാനില്‍ ജനസംഖ്യയില്‍ 11 ശതമാനവും ക്രിസ്ത്യാനികളാണ്. ചൈനയിലെ ജനസംഖ്യയില്‍ 11 ശതമാനത്തോളം പേരും ദാരിദ്ര്യ രേഖയ്ക്കു താഴെയുമാണ്. ഷീയുടെ പ്രത്യയശാസ്ത്രം പാര്‍ട്ടി ഭരണഘടനയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window