Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
46 വര്‍ഷത്തെ ലുക്ക് മാറുന്നു: കരുണാനിധിക്ക് തൊണ്ണൂറ്റി മൂന്നാം വയസ്സില്‍ പുതിയ കണ്ണട
reporter
കരുണാനിധി എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ദൃശ്യമുണ്ട്; വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത കട്ടിക്കണ്ണടയും ധരിച്ചൊരാള്‍. എന്നാല്‍, തന്റെ മുഖത്തിന്റെ ഭാഗമായ ആ കറുത്ത കണ്ണട മാറ്റിയിരിക്കുകയാണ് 93കാരനായ കലൈഞ്ജര്‍.

'എന്‍ ഉയിരിനും മേലാന ഉടന്‍പിറപ്പുകളേ..' എന്നു പറഞ്ഞു പ്രസംഗം തുടങ്ങുന്ന കരുണാനിധിയുടെ തിരിച്ചറിയല്‍ അടയാളമായിരുന്നു കറുത്ത കണ്ണട. അഞ്ചും പത്തുമല്ല, നീണ്ട 46 വര്‍ഷമായി കലൈഞ്ജറെ ആ കണ്ണടയില്ലാതെ ലോകം കണ്ടിട്ടില്ല. പ്രായാധിക്യത്തിന്റെ അവശതകളാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടില്‍ കഴിയുന്ന കരുണാനിധിയോടു ഡോക്ടറാണു കണ്ണട മാറ്റണമെന്നു പറഞ്ഞത്.

ആദ്യം വിസമ്മതിച്ചെങ്കിലും ഡോക്ടറുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങി. ഇറക്കുമതി ചെയ്ത ഇളംകറുപ്പ് കണ്ണടയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മകന്‍ എം.കെ.തമിഴരശന്റെ ആവശ്യപ്രകാരം 40 ദിവസമെടുത്താണു കരുണാനിധിക്ക് അനുയോജ്യമായ ഫ്രെയിം കണ്ടെത്തിയതെന്നു വിജയ ഒപ്ടിക്കല്‍സ് സിഇഒ ശേഷന്‍ ജയരാമന്‍ പറഞ്ഞു. കനം കുറഞ്ഞ, ജര്‍മന്‍ ഫ്രെയിം ആണ് കലൈഞ്ജര്‍ക്കായി പ്രത്യേകം വരുത്തിയത്.
 
Other News in this category

 
 




 
Close Window