Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്നും ഇല്ലെന്നും വാര്‍ത്തകള്‍
reporter
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ മുന്‍ ഭാര്യ മഞ്ജുവാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. നേരത്തെ മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു. തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പൊലീസ് കോടതിയില്‍ നല്‍കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിനെ എട്ടാം പ്രതിയാക്കി പ്രത്യേക് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങതായി വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. കുറ്റപത്രം നാളെ സമര്‍പ്പിക്കാനാണ് നീക്കം. കേസില്‍ ഇതിനോടകം ഇരുനൂറോളം സാക്ഷിമൊഴികളും, നാനൂറോളം ഡോക്യുമെന്റുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ മഞ്ജുവാര്യരെ സാക്ഷിയാക്കാന്‍ നീക്കം നടക്കുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് പത്ര റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. കേസില്‍ ജൂലൈ പത്തിനായിരുന്നു ദിലീപിനെ അറസ്റ്റു ചെയ്തത്. മൂന്നു മാസത്തെ ജയില്‍ വാസത്തിന് ശേഷം ഒക്ടോബര്‍ മൂന്നിനായിരുന്നു ജാമ്യം ലഭിച്ചത്. ജാമ്യം നേടിയ ദിലീപ് പിന്നീട് മുടങ്ങിക്കിടന്ന സിനിമകളുടെ ചിത്രീകരണത്തിരക്കിലാണ്. ഇതിനിടെ തന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പുട്ട് ദുബായിയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window