Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Feb 2018
 
 
കായികം
  Add your Comment comment
പൂജാരയുടെ പുത്തന്‍ റെക്കോഡ്
reporter
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജരയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് ദിവസവും ബാറ്റ് ചെയ്ത താരം എന്ന റെക്കോര്‍ഡാണ് പൂജര സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് പൂജാര.
നേരത്തെ എം.എല്‍ ജയസിംഹയും രവി ശാസ്ത്രിയുമാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. പൂജാരയും ശാസ്ത്രിയും ജയസിംഹയും ഈ റെക്കോഡിലെത്തിയത് ഈഡന്‍ ഗാര്‍ഡന്‍സിലാണെന്ന പ്രത്യേകതയുമുണ്ട്.
ഇതുവരെ എട്ടു ബാറ്റ്‌സ്മാന്‍മാരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇങ്ങിനെയൊരു റെക്കോഡിട്ടത്. ഇംഗ്ലണ്ട് താരം ബോയ്‌കോട്ട്, ഓസ്‌ട്രേലിയന്‍ താരം കിം ഹ്യൂസ്, ഇംഗ്ലണ്ടിന്റെ അലന്‍ ലാമ്പ്, വെസ്റ്റിന്‍ഡീസിന്റെ അഡ്രിയാന്‍ ഗ്രിഫിത്, ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു ഫ്‌ളിന്റോഫ് എന്നിവരെല്ലാം ഈ നേട്ടത്തിലെത്തി.
 
Other News in this category

 
 




 
Close Window