Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Feb 2018
 
 
കായികം
  Add your Comment comment
താരങ്ങള്‍ക്കു വെള്ളം വിതരണത്തിനെത്തിയത് മികച്ച കളിക്കാരന്‍
reporter

കൊല്‍ക്കത്തന്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ കണ്ട അഞ്ജതനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡ്രെസ്സിംഗ് റൂമില്‍ കണ്ട ഇന്ത്യന്‍ ജെഴ്‌സിയിട്ട ആള്‍ ഇന്ത്യന്‍ ടീമിന് വെള്ളം നല്‍കാനായി നിയോഗിപ്പെട്ടയാളാണത്രെ. നേരത്തെ ഡ്രെസ്സിംഗ് റൂമില്‍ ഇദ്ദേഹത്തെ കണ്ടതോടെ ആരാണിയാള്‍ എന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ പൊടിപൊടിച്ചിരുന്നു. ബംഗാളിന്റെ രഞ്ജി ട്രോഫി താരം പങ്കജ് ഷായാണ് താരങ്ങള്‍ക്ക് വെള്ളം നല്‍കാനായി നിയോഗിക്കപ്പെട്ടത്. സാദാരണ താരങ്ങള്‍ തന്നെയാണ് വെള്ളം കളിക്കാര്‍ എത്തിച്ച് നല്‍കാറെങ്കിലും ഇത്തവണ പുറമെ നിന്നൊരാളെ അതിനായി തെരഞ്ഞെടുക്കുകയായിരുന്നു. അതെസമയം പങ്കജ് ഷാ അത്ര നിസ്സാരക്കാരനൊന്നും അല്ല. ബംഗാളിനായി 12 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുളള താരം രണ്ട് സെഞ്ച്വറിയും ആര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window