Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭൂമിയില്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കാന്‍ പോകുന്നു: 15000 ശാസ്ത്രജ്ഞന്മാര്‍ ഒരേ സ്വരത്തില്‍ പ്രവചിച്ചു
reporter
മാരകമായ അപകടങ്ങള്‍ ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞര്‍.
184 രാജ്യങ്ങളിലെ 15,000 ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പു നല്‍കുന്നത്. ബയോസയന്‍സ് എന്ന മാസികയാണ് അലൈന്‍സ് ഓഫ് വേള്‍ഡ് സയന്റിസ്റ്റിന്റെ നേതൃത്യത്തില്‍ തയ്യാറാക്കിയ ലേഖനം പുറത്തുവിട്ടിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ശാസ്ത്രജ്ഞര്‍ ഇത്തരത്തിലൊരു അപായസൂചന നല്‍കുന്നത്. 1992 ലാണ് ഇതിനുമുമ്പ് സമാനമായൊരു സാഹചര്യമുണ്ടായത്.
ഹരിതഗ്രഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ അമിതമായി പടരുന്നതും, വനനശീകരണവും, മാംസാഹാരത്തിനുവേണ്ടിയുള്ള കൃഷിയും ഭൂമിയുടെ ഭൗതിക സാഹചര്യത്തില്‍ പെട്ടെന്ന് മാറ്റങ്ങളുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window