Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Feb 2018
 
 
കായികം
  Add your Comment comment
പ്രണയത്തിനൊടുവില്‍ സഹീര്‍ ഖാനും സാഗരികയും വിവാഹിതരായി
reporter
മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാനും ബോളിവുഡ് താരവും മോഡലുമായ സാഗരികയും വിവാഹിതരായി. ഇന്ത്യയ്ക്കു വേണ്ടി 92 ടെസ്റ്റില്‍ നിന്നായി 311 വിക്കറ്റുകളും 200 ഏകദിനങ്ങളില്‍ നിന്നായി 282 വിക്കറ്റുകളും നേടിയിട്ടുള്ള കളിക്കാരനാണ് സഹീര്‍. ബോളുവുഡിന്റെ കിങ് ഖാനായ ഷാരൂഖ് നായകനായ 'ചക്‌ദേ ഇന്ത്യ'യിലെ നായികയായിട്ടായിരുന്നു സാഗരികയുടെ അരങ്ങേറ്റം.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ മതാചാരപ്രകാരമായിരിയ്ക്കില്ല നിയമപരമായായിരിയ്ക്കും തങ്ങള്‍ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സഹീറിന്റെ സ്ഥാപനമായ പ്രോസ്‌ഫോര്‍ട്ട് ഫിറ്റ്‌നെസ്സ് സ്റ്റുഡിയോയുടെ മാര്‍ക്കറ്റിങ്ങ് ഹെഡ് അഞ്ജ ശര്‍മ്മയാണ് വിവാഹ ചിത്രങ്ങള്‍ പുറത്തു വിട്ടത്.
സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2015 ല്‍ വിരമിച്ചിരുന്നു.
 
Other News in this category

 
 




 
Close Window