Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
സിനിമ
  Add your Comment comment
ഞാനൊരു പെണ്‍കുട്ടിയുടെ അമ്മയാണ്, ജോണ്‍ബ്രിട്ടാസ് ഷോയ്ക്ക് എരിവു കൂട്ടാന്‍ എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു
reporter
കൈരളി ചാനലിലെ ജേബി ജംഗ്ഷന്‍ പരിപാടിക്കെതിരെയും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെതിരെയും ആഞ്ഞടിച്ച് നടി മീരാ വാസുദേവന്‍. താന്‍ ജേബി ജംഗ്ഷനില്‍ പറഞ്ഞ വാചകങ്ങള്‍ വളച്ചൊടിച്ചുവെന്നും ഫ്‌ളോറില്‍ കാണാത്ത ക്ലിപ്പുകള്‍ എയര്‍ ചെയ്തപ്പോള്‍ കൂട്ടിച്ചേര്‍ത്തുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മീര ഉന്നയിച്ചിരിക്കുന്നത്. ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക തന്മാത്ര, കാക്കി, ഗുല്‍മോഹര്‍, വൈരം എന്നിവയിലെ നായികയായ മീര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചക്കരമാവിന്‍ കൊമ്പത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം.

ശനി, ഞായര്‍ ദിവസങ്ങളിലാണ് ജേബി സംപ്രേഷണം ചെയ്യുന്നത്. ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു, വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും, അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കുന്നുണ്ടെന്നും, അവന്‍ അയാളെ വിലയിരുത്തുന്നുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഷോയ്ക്ക് എരിവ് കൂട്ടാന്‍ എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും തന്മാത്രയിലെ ചില ഇന്റിമേറ്റ് സീനുകളുടെ ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഉണ്ടായത്. എന്നാല്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. കാരണം എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. എനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് ഞാന്‍ അത് ചെയ്തത്. വാക്ക് പാലിക്കുക മാത്രമാണ് ചെയ്തത്.
 
Other News in this category

 
 




 
Close Window