Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അയോധ്യയില്‍ രാമക്ഷേത്രം മാത്രമേ പണിയൂ; മറ്റൊന്നും അവിടെയുണ്ടാകില്ല
reporter
അയോധ്യയിലെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം മാത്രമേ പണിയൂവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിഎച്ച്പിയുടെ 'ധര്‍മ സന്‍സദ്' ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെ വച്ചിരിക്കുന്ന കല്ലുകള്‍ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെയുണ്ടാകില്ല. ക്ഷേത്രത്തിനു മുകളില്‍ കാവിക്കൊടി പാറുന്ന ദിവസം അധികം വൈകാതെയെത്തുമെന്നും ഭാഗവത് പറഞ്ഞു.

ക്ഷേത്രം നമ്മള്‍ നിര്‍മിച്ചിരിക്കും. അതൊരു പ്രഖ്യാപനം മാത്രമല്ല, നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതില്‍ മാറ്റമില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും കാലഘട്ടത്തിനുശേഷം അതു സാധ്യമാകുന്നതിന്റെ അരികിലാണ് നമ്മള്‍. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

എങ്ങനെയാണോ ക്ഷേത്രം നിലനിന്നിരുന്നത് അതേ ഗാംഭീര്യത്തോടെ അവിടെ പുതിയ ക്ഷേത്രം പണിയും. രാമജന്മഭൂമി പ്രസ്ഥാനത്തിനായി 25 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവച്ചവരുടെ മാര്‍ഗ നിര്‍ദേശ പ്രകാരമായിരിക്കും അത്. എന്നാല്‍ അതിനുമുന്‍പു പൊതുബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ്. ഇവിടെ പതിവിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
 
Other News in this category

 
 




 
Close Window