Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
UK Special
  Add your Comment comment
ക്രിസ്മസ് സീസണില്‍ ലണ്ടനില്‍ ആക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി
reporter

ലണ്ടന്‍: ഈ ക്രിസ്മസ് സീസണില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി. ലണ്ടന്‍ റീജന്റ് സ്ട്രീറ്റിന്റെയും സാന്താ ക്ലോസിന്റെയും പടം ചേര്‍ത്ത സന്ദേശത്തിലാണ് അവര്‍ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളിലാണ് ഭീഷണി സന്ദേശം എഴുതിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിലും ഇതില്‍ കാണിച്ചിരിക്കുന്ന പടം ലണ്ടന്‍ ആയതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ക്രിസ്മസ് ഷോപ്പിങ് യുകെയില്‍ ആരംഭിച്ചത്. ഡോ. അല്‍മാനി എന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ടിലാണ് സന്ദേശം നല്‍കിയിരിക്കുന്നത് കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ ക്രിസ്മസ് സീസണില്‍ ആക്രമണം ഉണ്ടായിരുന്നു. ബെര്‍ലിനില്‍ തിരക്കേറിയ മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 12 പേരാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ഇത്തവണ കനത്ത സുരക്ഷയാണ് യൂറോപ്പിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window