Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
സിനിമ
  Add your Comment comment
കഥാപാത്രം യാഥാര്‍ഥ്യമാക്കാന്‍ ഷംന തലമുടി വെട്ടിയിറക്കി: പുത്തന്‍ ലുക്ക് ശ്രദ്ധിക്കപ്പെട്ടു
reporter
തലമുടി കളഞ്ഞ ഷംനയ്ക്ക് ഇപ്പോള്‍ നേരിടേണ്ടി വരുന്നത് നിരവധി ചോദ്യങ്ങളാണ്. സിനിമയ്ക്ക് വേണ്ടിയാണെങ്കിലും എന്തിന് ഈ സാഹസത്തിന് മുതിര്‍ന്നു എന്നാണ് പലരും ചോദിക്കുന്നത്. കൊടി വീരന്‍ സിനിമയ്ക്ക് വേണ്ടി തലമൊട്ടയടിച്ച ശേഷമുള്ള പുതിയ ലുക്കാണ് ഈ ചോദ്യങ്ങള്‍ക്കു വഴിയൊരുക്കുന്നത്. മൊട്ടയടിച്ചതു മുതല്‍ പിന്നീടുളള തന്റെ ഓരോ ലുക്കും ഷംന സോഷ്യല്‍ മീഡിയിയയിലൂടെ പുറത്തുവിട്ടിരുന്നു. ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഷംനയുടെ മുടി കുറച്ച് വളര്‍ന്നതായും കാണാം.

മുടി കളയാതെ മൊട്ടയാകാന്‍ സിനിമയില്‍ ഒരുപാട് മാര്‍ഗങ്ങളുണ്ടെങ്കിലും ഷംന കാസിം തല മൊട്ടയടിക്കുകയായിരുന്നു. മുടി കളയുമ്പോള്‍ എന്റെ മനസ്സില്‍ ഒരു തരിപോലും ആശങ്കകളില്ലായിരുന്നുവെന്നും ഷംന പ്രതികരിച്ചിരുന്നു.

സംവിധായകന്‍ മുത്തയ്യയും നായകന്‍ ശശികുമാറും എന്നോട് ആദ്യം മൊട്ടയടിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. പക്ഷേ തിരക്കഥ കേട്ടപ്പോള്‍ എനിക്ക് അതൊരു വിഷയമായി തോന്നിയില്ല. തന്റെ ആശങ്കകളെല്ലാം അകന്നുവെന്നും ഷംന പറയുന്നു. ''ചിത്രത്തില്‍ തലമുടി വടിക്കുന്ന രംഗം ഉണ്ടായിരുന്നു. അത് ചിത്രത്തിലെ നിര്‍ണായകമായ ഒരു രംഗമായിരുന്നു. തികച്ചും അനിവാര്യമായിരുന്നു. എന്റെ മേക്ക് ഓവര്‍ കണ്ട് പലരും നെറ്റിചുളിക്കുന്നുണ്ട്. പക്ഷെ അതൊന്നും വിഷയമല്ല'' ഷംന പറഞ്ഞു.
 
Other News in this category

 
 




 
Close Window