Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ദുബായിയില്‍ മറ്റന്നാള്‍ ദേ പുട്ട് ഉദ്ഘാടനം ചെയ്യും: ദിലീപും മകളും കാവ്യയും ദുബായിയിലേക്ക്
reporter
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി. നടന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണു പാസ്‌പോര്‍ട്ടിനായി ദിലീപ് കോടതിയിലെത്തിയത്.

ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് യാത്ര തിരിക്കുക. ദിലീപിന്റെ കൂടെ സംവിധായകന്‍ നാദിര്‍ഷായുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണു 29ന് റസ്റ്ററന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് ഈ യാത്ര.

'അമ്മ'യുടെ 2013ലെ താരനിശയില്‍ ഉണ്ടായ വാക്കേറ്റത്തിനു ശേഷമാണു നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു. നടിയുടെ അച്ഛന്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ പദ്ധതി നടന്നില്ല. നടിയുടെ അച്ഛന്റെ മരണശേഷമാണു ക്വട്ടേഷന്‍ നടപ്പാക്കാന്‍ സുനി ശ്രമം തുടങ്ങിയത്. ജൂലൈ പത്തിനാണു ദിലീപ് അറസ്റ്റിലായത്.

അതേസമയം, കേസിലെ കുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി ദിലീപ്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window