ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരന്റെ തല പോലീസുകാരന് ലാത്തികൊണ്ട് അടിച്ചു പൊട്ടിച്ചു. ലാത്തി പ്രയോഗത്തിന്റെ വിഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഹെല്‍മെറ്റ് ധരിക്കാതെയെത്തി പൊലീസ് ചെക്കിങ്ങില്‍ നിര്‍ത്താതെ പോയ ബൈക്കിനു നേരെയാണ് പൊലീസ് ലാത്തി വീശിയത്. ബൈക്ക് ഓടിച്ചയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും പിന്‍സീറ്റ് യാത്രക്കാരന്റെ തലയ്ക്കാണ് പരിക്കേറ്റത്.
തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് സംഭവം അരങ്ങേറിയത്. പൊലീസിന്റെ 'ലാത്തി പ്രയോഗ'ത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ ആക്രമിക്കുന്നതും വിഡിയോയില്‍ കാണാം.
ഇരുചക്രത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം എന്നാണ് നിയമം. ഇരുചക്രവാഹനങ്ങളിലെ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഹെല്‍മെറ്റ് ധരിക്കുന്നത്. തലയ്ക്കേല്‍ക്കുന്ന ചെറിയ പരിക്കുകള്‍ പോലും ചിലപ്പോള്‍ അപകടകരമായേക്കാം. സ്വയം സുരക്ഷയെക്കരുതിയല്ലെങ്കിലും പൊലീസ് ചെക്കിങ്ങിനെ പേടിച്ചാണ് പലപ്പോഴും ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാറ്. |