Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
കടല്‍കടന്ന് ഹാദിയ, പിന്തുണയുമായി യുകെ മലയാളി സാംസ്‌കാരിക സംഘടനകളും
reporter

ലണ്ടന്‍: ഹാദിയയായി മതം മാറിയ വൈക്കം സ്വദേശിനി അഖിലയ്ക്ക് പിന്തുണയുമായി യുകെയില്‍ സായാഹ്ന സംഗമം. ബ്രിട്ടനിലെ വിവിധ നഗരങ്ങളിലാണ് ഹാദിയയ്ക്ക് പിന്തുണയേകി മലയാളി സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ സംഗമം സംഘടിപ്പിച്ചത്. ബര്‍ഗിങ്ഹാം, ലൂട്ടന്‍, നോട്ടിങ്ഹാം നഗരങ്ങളിലാണ് സായാഹ്ന സംഗമങ്ങള്‍ നടന്നത്. കടുത്ത തണുപ്പ് വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേര്‍ പങ്കെടുത്തു. നൂറു കണക്കിന് മെഴുകുതിരികള്‍ തെളിച്ചാണ് സംഗമത്തിനെത്തിയവര്‍ ഹാദിയക്ക് പിന്തുണ പ്രഖ്യാപിച്ചത്. പൗരന്റെ ഭരണഘടനാ അവകാശങ്ങളെക്കുറിച്ചുള്ള ലഘുപഠന ക്ലാസും സംഗമത്തില്‍ നടന്നു. കെ.എം.സി.സി, ലൂട്ടന്‍ മലയാളി മുസ്ലിം അസോസിയേഷന്‍, ഈസ്റ്റ് മിഡ് ലാന്‍ഡ് മലയാളി മുസ്ലിം അസോസിയേഷന്‍, യുകെ മലയാളി മുസ്ലിം കള്‍ചറല്‍ അസോസിയേഷന്‍, അല്‍ ഇഹ്‌സാന്‍, സമസ്ത തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിവിധ പട്ടണങ്ങളിലെ സംഗമങ്ങളില്‍ ഡോക്റ്റര്‍ സുല്‍ത്താന്‍, മുഹമ്മദ് സഫീര്‍, റഫീക്ക് ഉക്കാസ്, ഷകീല്‍ എന്നിവര്‍ പ്രസംഗിച്ചു.

 
Other News in this category

 
 




 
Close Window