Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
UK Special
  Add your Comment comment
ഡച്ചസ് ഓഫ് സസെക്സായി മെഗാന്‍, ഡയാനയുടെ മോതിരമണിഞ്ഞാകും മണവാട്ടി എത്തുക (video)
reporter

ലണ്ടന്‍: സസ്പെന്‍സ് നിറച്ച പ്രണയ കഥകള്‍ക്ക് സമാപ്തി. ഒടുവില്‍, ഹാരി രാജകുമാരന്റെ വിവാഹക്കാര്യത്തില്‍ സ്ഥിരീകരണം. വധു അമേരിക്കന്‍ ചലച്ചിത്ര താരം മേഗന്‍ മാര്‍ക്കിള്‍. അടുത്ത വര്‍ഷം വിവാഹം നടത്തും. ലണ്ടന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിവാഹാഘോഷ ചടങ്ങായിരിക്കും ഇതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ചാള്‍സ് - ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് 33 വയസുകാരനായ ഹാരി രാജകുമാരന്‍. യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിനു പ്രായം (36). അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിങ്ടന്‍ പാലസിലെ നോട്ടിങാം കോട്ടേജിലായിരിക്കും വിവാഹം. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. ഈ മാസം ആദ്യം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. ചാള്‍സ് രാജാവാണ് വിവാഹവാര്‍ത്ത ലോകത്തെ ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി, അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തയാണ് മാര്‍ക്കിള്‍.

കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെ നോട്ടിംഗ്ഹാം കോട്ടേജില്‍ അടുപ്പത്ത് ചിക്കന്‍ റോസ്റ്റായി കൊണ്ടിരിക്കുമ്പോഴായിരുന്നു മെഗാന് മുന്നില്‍ രാജകുമാരന്‍ മുട്ടുകുത്തി പ്രൊപ്പോസ് ചെയ്യുന്നത്. കൂടുതലൊന്നും ചിന്തിക്കാതെ 'യെസ്' പറഞ്ഞതായി മെഗാന്‍ വെളിപ്പെടുത്തുന്നു. രാജകുമാരന്റെ ചോദ്യം പൂര്‍ത്തിയാക്കാന്‍ പോലും വിട്ടില്ലെന്ന് 36-കാരിയായ മെഗാന്‍ പറഞ്ഞു. ഒരു വനിതാ സുഹൃത്ത് ഒരുക്കിയ കൂടിക്കാഴ്ചയാണ് ആദ്യമായി കാണാന്‍ അവസരമൊരുക്കിയത്. പിന്നീട് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കാണാതിരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

ഡയാനയുടെ കുറവ് പരിഹരിക്കാന്‍ മെഗാന് നല്‍കിയ മോതിരത്തില്‍ ഡയാനയ്ക്ക് ഇടം നല്‍കിയിരിക്കുകയാണ് ഹാരി. അമ്മ എപ്പോഴും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പിക്കാനാണ് മോതിരത്തില്‍ ഡയാന രാജകുമാരിയുടെ രത്നത്തിന് സ്ഥാനം നല്‍കിയത്. 'അമ്മ ഞങ്ങള്‍ക്കൊപ്പം തന്നെയുണ്ട്, ഉറപ്പാണ്', ഹാരി പറഞ്ഞു. അതേ വാക്കുകള്‍ മെഗാനും ആവര്‍ത്തിച്ചു. മെഗാന്റെ എന്‍ഗേജ്മെന്റ് മോതിരത്തില്‍ ഒരു രത്നം ബോട്സ്വാനയില്‍ നിന്നും ബാക്കി രണ്ടെണ്ണം ഡയാനയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നുമുള്ളവയാണ്. അമ്മയ്ക്ക് ഏറ്റവും ഇഷ്ടം യെല്ലോ ഗോള്‍ഡായിരുന്നു, അതുകൊണ്ടാണ് മോതിരം ഈ വിധത്തില്‍ ആക്കിയതെന്നും ഹാരി പറയുന്നു. 


 
Other News in this category

 
 




 
Close Window