Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
UK Special
  Add your Comment comment
ഡൊണാള്‍ഡ് ട്രംപും തെരേസ മേയും തമ്മില്‍ ട്വിറ്റര്‍ പോര്
reporter
അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ബ്രിട്ടണ്‍ . എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല നിലപാടുകളോടും ബ്രിട്ടനിലെ നേതാക്കള്‍ക്ക് യോജിപ്പില്ല. ട്രംപിന്റെ മുസ്ലീം വിരുദ്ധ നിലപാടിന്റെയും യാത്രാ വിലക്കിന്റെയും പേരില്‍ ലണ്ടന്‍ മേയര്‍ സാജിദ് ഖാന്‍ ട്രംപുമായി കൊമ്പുകോര്‍ത്തിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി തെരേസ മേയും ട്രംപിനെതിരെ ആഞ്ഞടിച്ചിരിക്കുന്നു. പ്രസിഡന്റ് പദമേറ്റെടുത്തശേഷം ട്രംപിനെ അമേരിക്കയില്‍ ആദ്യം സന്ദര്‍ശിച്ച ലോകനേതാവ് ആയിരുന്നു തെരേസ മേ. ട്രംപിന്റെ ഒരു ട്വീറ്റാണ് ഇരുനേതാക്കളും തമ്മിലുള്ള പോരിലേക്ക് വഴിവച്ചത്.

ബ്രിട്ടനിലെ തീവ്രവലത് പാര്‍ട്ടി നേതാവിന്റെ മുസ്ലീം വിരുദ്ധ വീഡിയോ ട്രംപ് റിട്വീറ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ബ്രിട്ടനിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചോളാമെന്നും, ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യരുതെന്നുമായിരുന്നു തെരേസ മേ ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പരിപാടികള്‍ ശ്രദ്ധിച്ച് ഇരിക്കാതെ നാട്ടിലെ ഇസ്ലാമിക തീവ്രവാദത്തിനെതിരെ നടപടിയെടുക്കുകയാണ് തെരേസ മേ ചെയ്യേണ്ടതെന്ന് ട്രംപ് തിരിച്ചടിച്ചു.
ബ്രിട്ടന്‍ ഫസ്റ്റ് പാര്‍ട്ടിയുടെ നേതാവ് പുറത്തുവിട്ട മുസ്ലീംവിരുദ്ധ വീഡിയോ ആണ് ട്രംപ് പങ്കുവെച്ചത്. ഒരു മുസ്ലീം കുടിയേറ്റക്കാരന്‍ എന്നു പറയപ്പെടുന്ന ഒരാള്‍ വടികുത്തി നില്‍ക്കുന്ന ഒരു ഡച്ച് ആണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ട്രംപ് ആദ്യം ഷെയര്‍ ചെയ്തത്. ഇതിനാണ് തെരേസ മെ മറുപടി പറഞ്ഞത്.
 
Other News in this category

 
 




 
Close Window