Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളമൊട്ടാകെ മഴ പെയ്യുമെന്നു മുന്നറിയിപ്പ് : രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം
reporter
കേരളം ചുഴലിക്കാറ്റ് ഭീതിയില്‍. തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴ. വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി. വിവിധ സ്ഥലങ്ങളില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങഴില്‍ നാലുപേര്‍ മരിച്ചു. ഓഖി എന്ന ചുഴലിക്കാറ്റ് ഇപ്പോഴും നിലച്ചിട്ടില്ല. കടല്‍ക്ഷോഭം തുടരുന്നു. കേരളമൊട്ടാകെ കനത്ത ജാഗ്രത പാലിക്കണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയില്‍ രൂപം കൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ വന്‍ നാശം വിതച്ചു. ഓഖിയുടെ ഫലമായി തെക്കന്‍ കേരളത്തില്‍ 12 മണിക്കൂറെങ്കിലും പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശ്ക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കന്യാകുമാരിയുടെ തെക്കും ശ്രീലങ്കയുടെ പടിഞ്ഞാറും ഭാഗത്തിനിടയില്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഓഖി ചുഴലിക്കാറ്റിന് കാരണം. ബംഗ്ലാദേശിലാണ് ഓഖി എന്ന പേര് ഉപയോഗിക്കുന്നത്. കാലാവസ്ഥാ നിരീക്ഷകര്‍ക്കിടിയില്‍ ഉഷ്ണമേഖല ചുഴിലിക്കാറ്റുകളെ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ഇത്തരം പേരുകള്‍ നല്‍കുന്നത്.
കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുതെന്നും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുകയെന്നും സംസ്ഥാന പൊലീസിന്റെ നിര്‍ദ്ദേശത്തിലുണ്ട്.
ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് ഡിജിപി. ശബരിമല ഭക്തര്‍ക്കും മലകയറ്റത്തിന് നിയന്ത്രണം ഏര്‌പ്പെടുത്തി.


വൈദ്യുത തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

തെക്കന്‍ കേരളത്തിലും,തമിഴ്‌നാട്ടിലും,ലക്ഷദ്വീപിലുമാണ് ഓഖി ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 38 കിലോമീറ്റര്‍ സ്പീഡില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന വിവരം. തെക്കന്‍ കേരളത്തില്‍ 120 കിലോമമീറ്റര്‍ വേഗത്തിലും മിനിക്കോയി ദ്വീപുകളില്‍ 480 കിലോമീറ്റര്‍ വേഗത്തിലും, ശ്രീലങ്കയില്‍ 340 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് വിവരം. ഇപ്പോള്‍ ലക്ഷദ്വീപ് തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window