Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് കളികളുടെ സമയം മാറ്റുന്നു
reporter
ഐപിഎല്‍ സമയക്രമം മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആലോചിക്കുന്നു. എട്ട് മണിക്ക് തുടങ്ങുന്ന മത്സരം ഏഴ് മണിയിലേക്കും നാല് മണിക്ക് തുടങ്ങുന്ന മത്സരം മൂന്ന് മണിയിലേക്കും മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഐപിഎല്‍ ഭരണസമിതിയോഗത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല മുന്നോട്ടുവെച്ചു.
സമയക്രമം മാറ്റണമെന്ന നിര്‍ദേശം ഫ്രാഞ്ചൈസികളെല്ലാം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ ഇന്ത്യയുടെ കൂടി സമ്മതത്തോടെ മാത്രമെ പുതിയ സമയക്രമം നടപ്പാക്കുവെന്നാണ് ബിസിസിഐ പറയുന്നത്.
മല്‍സരങ്ങള്‍ അര്‍ദ്ധരാത്രിയിലേക്ക് നീളുന്നത് കാരണം പല സാങ്കേതികബുദ്ധിമുട്ടുകളും ഉണ്ടെന്നാണ് ഐപിഎല്‍ ഭരണസമിതി വിലയിരുത്തുന്നത്. സൂപ്പര്‍ ഓവര്‍, മഴ എന്നിവ കാരണം മല്‍സരം വൈകുന്നത് കാഴ്ചക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാത്രിയിലെ മല്‍സരം ഒരു മണിക്കൂര്‍ നേരത്തെ തുടങ്ങിയാല്‍ പരസ്യവരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്ന നിര്‍ദ്ദേശവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window