Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
കായികം
  Add your Comment comment
കളി നടക്കുന്നതിനിടെ കല്യാണാലോചന: കോര്‍ട്ടില്‍ പൊട്ടിച്ചിരി
reporter
ടെന്നീസ് കോര്‍ട്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷെറപ്പോവയ്ക്ക് ലഭിച്ചത് അപ്രതീക്ഷിതമായൊരു വിവാഹാഭ്യര്‍ത്ഥന. പലപ്പോഴും ആരാധകര്‍ സെലിബ്രിറ്റികളോട് വിവാഹാഭ്യര്‍ത്ഥനകളും പ്രണയാഭ്യര്‍ഥനകളും നടത്തുന്നത് വാര്‍ത്തയാകാറുണ്ടെങ്കിലും മത്സരത്തിനിടെ ഇത്തരത്തില്‍ ഒന്ന് ലഭിച്ചതാണ് ഈ വിവാഹാഭ്യര്‍ത്ഥനയെ ശ്രദ്ധേയമാക്കിയത്.
ഇസ്താന്‍ബുളില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ സംഭവം. കാഗ്ല ബുയുക്കാക്കെയെ എതിരിടാനായി സെര്‍വ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ കാണികളിലൊരാള്‍ ' ഷറപ്പോവ വില്‍ യു മാരി മി? ' എന്ന് ചോദിയ്ക്കുകയായിരുന്നു.
ഇതിന് ഷെറപ്പോവ നല്‍കിയ മറുപടിയാണ് ഏവരേയും ചിരിയിലാഴ്ത്തിയത്. ചോദ്യത്തിന് മറുപടിയൊന്നും പറയാതിരുന്ന ഷറപ്പോവ ആ ചിലപ്പോള്‍ എന്ന അര്‍ഥത്തില്‍ ആംഗ്യം കാട്ടുകയായിരുന്നു. കരഘോഷത്തിലൂടെയാണ് കാണികള്‍ മരിയയുടെ മറുപടിയേ വരവേറ്റത്.
 
Other News in this category

 
 




 
Close Window