Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
Teens Corner
  Add your Comment comment
പത്രം ഓഫീസുകളില്‍ നേരിട്ടെത്തി സ്വന്തം ചരമ പരസ്യം നല്‍കി 74 വയസ്സുകാരന്‍ അപ്രത്യക്ഷനായി. ലക്ഷങ്ങള്‍ മുടക്കി സ്വയം മരണക്കുറിപ്പെഴുതിയത് കണ്ണൂര്‍ സ്വദേശി ജോസഫ്. പോലീസ് അന്വേഷണം ആരംഭിച്ചു.
reporter
പ്രമുഖ പത്രങ്ങളില്‍ ചരമ പരസ്യം നല്‍കിയശേഷം അപ്രത്യക്ഷനായി. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ ജോസഫ് മേലുക്കുന്നേലി (74)നെയാണ് കാണാതായത്. മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ പരസ്യം നല്‍കിയ ശേഷമാണ് ജോസഫിനെ കാണാതായത്. പത്രങ്ങളുടെ ഓഫീസില്‍ നേരിട്ടു വന്നു സ്വന്തം ചരമപരസ്യം നല്‍കുകയായിരുന്നുവെന്നാണ് വിവരം. പരസ്യം കൊടുത്തപ്പോള്‍ പത്രങ്ങളിലുള്ളവര്‍ അത് ഇദ്ദേഹത്തിന്റെ തന്നെ ചരമ പരസ്യമാണെന്ന വിവരം മനസ്സിലാക്കിയില്ല. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് പരസ്യം നല്‍കിയിട്ടുള്ളത്. പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. കാണാതായ ജോസഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം.
ഇദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.
 
Other News in this category

 
 




 
Close Window