Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
സിനിമ
  Add your Comment comment
ഒടുവില്‍ അതു സംഭവിക്കുന്നു; ചന്ദനമഴ സീരിയല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു
reporter
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടെലിവിഷന്‍ സീരിയലുകളില്‍ ഒന്നായ ചന്ദനമഴയ്ക്ക് ഒടുവില്‍ അന്ത്യം സംഭവിക്കുന്നു. നീണ്ട വര്‍ഷക്കാലത്തെ സംപ്രേഷണത്തിന് ശേഷമാണ്, ഏഷ്യാനെറ്റിന്റെ റെയ്റ്റിംഗില്‍ പ്രധാന പങ്കുവഹിക്കുന്ന സീരിയല്‍ അവസാനിക്കുന്നത്. ഡിസംബര്‍ ഒമ്പതിനാണ് സീരിയലിന്റെ അവസാനത്തെ എപ്പിസോഡെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
2014ല്‍ ആരംഭിച്ച സീരിയല്‍ നാലു വര്‍ഷത്തോളമായി ടോപ് റേറ്റിംഗിലുള്ള സീരിയലാണ്. റോസ് പെറ്റല്‍സ് ബാനറില്‍ നിര്‍മ്മാണവും സുജിത് സുന്ദര്‍ സംവിധാനവും നിര്‍വഹിക്കുന്ന സീരിയലില്‍ മേഘ്‌ന വിന്‍സെന്റ് ആയിരുന്നു പ്രധാന കഥാപാത്രമായ അമൃതയെ അവതരിപ്പിച്ചിരുന്നത്. വിവാഹശേഷം സീരിയലില്‍നിന്ന് പിന്മാറിയ മേഘ്‌നയ്ക്ക് പകരം വിന്ദുജാ വിക്രമനാണ് അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലെ നായക കഥാപാത്രത്തെ സുബ്രഹ്മണ്യന്‍ ഗോപാലകൃഷ്ണന്‍ എന്ന തമിഴ് നടനാണ് അവതരിപ്പിക്കുന്നത്.
തമിഴ് നടിയും നര്‍ത്തകിയുമായ രൂപശ്രീയാണ് അമ്മായി അമ്മയായ ഉര്‍മ്മിള ദേവിയായി എത്തുന്നത്. രൂപശ്രീയാണ് സീരിയലില്‍ ഏറ്റവും ശ്രദ്ധേയായിരുന്നത്. അവര്‍ അണിയുന്ന വലിയ ആഭരണങ്ങള്‍ പലപ്പോഴും ട്രോളന്മാരുടെ ചര്‍ച്ചാ വിഷയമായിരുന്നു. നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന മേഘ്‌നയുടെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window