Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
Teens Corner
  Add your Comment comment
ഭാര്യക്കും തനിക്കും താമസിക്കാന്‍ പറമ്പിലെ ചെറിയൊരു മുറി മതിയെന്നാണ് ഹാരി രാജകുമാരന്റെ തീരുമാനം. വിവാഹശേഷം ഇരുവരും ഔദ്യോഗിക വസതിയില്‍ നിന്നും മാറിത്താമസിക്കും.
reporter
ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും ഇളയമകനായ ഹാരി രാജകുമാരനും പ്രതിശ്രുത വധു അമേരിക്കന്‍ മോഡലും നടിയുമായ മേഗന്‍ മാര്‍ക്കിളും തമ്മില്‍ നടക്കാനിരിക്കുന്ന വിവാഹത്തിനു പിറകെയാണ് ഇപ്പോള്‍ പാപ്പരാസികള്‍. പുറത്തു വരുന്ന പുതിയ വാര്‍ത്തയനുസരിച്ച് വിവാഹശേഷം ഇരുവരും ഔദ്യോഗിക വസതിയില്‍ നിന്നും മാറിത്താമസിക്കും.

കൊട്ടാരത്തിന്റെ പ്രൗഢമായ ആഡംബരങ്ങള്‍ ഒഴിവാക്കി കെന്‍സിംഗ്ടണ്‍ കൊട്ടാരവളപ്പില്‍ത്തന്നെയുള്ള നോട്ടിങ്ഹാം കോട്ടേജ് എന്ന ലളിതമായ രണ്ടുമുറി വീട്ടിലായിരിക്കും ഇരുവരും വിവാഹശേഷം താമസിക്കുക. 17 –ാം നൂറ്റാണ്ടില്‍ നിര്‍മിച്ച വിശാലമായ കെന്‍സിംഗ്ടണ്‍ എസ്റ്റേറ്റിലെ ഏറ്റവും ചെറിയ കോട്ടേജ് ആണ് നോട്ടിങ്ഹാം. രണ്ടു കിടപ്പുമുറികള്‍, ലിവിങ്, കുളിമുറി, അടുക്കള, ചെറിയ ഇടനാഴി എന്നിവ മാത്രമാണ് ഇവിടെ ഉള്ളത്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് ഹാരിയുടെ ബാച്ചിലര്‍ കോട്ടേജ് ആയിരുന്നു. 1819 ല്‍ വിക്ടോറിയ രാജകുമാരി പിറന്നുവീണത് നോട്ടിങ്ഹാം കോട്ടേജിലാണ്.

ആറടി ഉയരം മാത്രമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടേജിലെ പല മുറികള്‍ക്കും ഉള്ളത്. അകത്തളങ്ങള്‍ തണുപ്പിക്കാന്‍ എസി ഇല്ല, പകരം സാധാരണ ഫാനുകള്‍ മാത്രം. പ്രശസ്തമായ സെന്റ് പോള്‍സ് കത്തീഡ്രല്‍ പണികഴിപ്പിച്ച ആര്‍ക്കിടെക്ട് ക്രിസ്റ്റഫര്‍ റെന്‍ ആണ് നോട്ടിങ്ഹാം കോട്ടേജിന്റെയും ശില്പി.

ഏതായാലും പുതുജീവിതം തുടങ്ങുമ്പോള്‍ കൊട്ടാരത്തിലെ സുഖങ്ങളും ആഡംബരങ്ങളും വേണ്ടെന്നുവച്ച ഹാരിയുടെയും മേഗന്റെയും തീരുമാനത്തിന് വലിയ പ്രശംസയാണ് എല്ലാവരില്‍നിന്നും ലഭിക്കുന്നത്.
 
Other News in this category

 
 




 
Close Window