Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്യാനഡയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു, അപകടം എസ് യുവിയും ട്രക്കും കൂട്ടിയിടിച്ച്
reporter

ലണ്ടന്‍: ക്യാനഡയില്‍ ഒന്റാറിയോയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ലിയോ എബ്രഹാം (42) ആണ് മരിച്ചത്. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണ്‍-കലെഡെന്‍ അതിര്‍ത്തിയില്‍ ട്രക്കും എസ് യുവിയും കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു അപകടം. എസ് യുവിയില്‍ എബ്രഹാം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട്. ട്രക്ക് ഡ്രൈവര്‍ക്ക് പരുക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

പടിഞ്ഞാറോട്ട് പോകുന്ന എസ് യുവി സെന്റര്‍ ലൈനിലേക്ക് കയറുകയും കിഴക്കോട്ട് പോകുന്ന ട്രക്കില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തെ തുടര്‍ന്ന് അടച്ചിരുന്ന റോഡ് രാവിലെ ഒമ്പത് മണിയോടെ വീണ്ടും തുറന്നിരുന്നു. എബ്രഹാം ഒരു കത്തോലിക്ക് എലിമെന്ററി സ്‌കൂള്‍ ടീച്ചറാണെന്ന് സൂചനയുണ്ട്. വീട്ടില്‍ നിന്നും ടൊറന്റോ എഫ്സി ഗെയിമില്‍ പങ്കെടുക്കാന്‍ വേണ്ടി വരവെയാണ് മരണം ഇദ്ദേഹത്തെ വേട്ടയാടിയത്. ഇദ്ദേഹത്തിനൊപ്പം വന്നിരുന്ന ഒരു സുഹൃത്ത് മറ്റൊരു വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ബ്രാംപ്ടണിലെ ജോണ്‍ ബോസ്‌കോ സ്‌കൂളിലാണ് എബ്രഹാം ഗ്രേഡ് 4, ഗ്രേഡ് 5 എന്നീ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്.

 
Other News in this category

 
 




 
Close Window