Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 454 ആസിഡ് ആക്രമണങ്ങള്‍, തെരുവില്‍ ഇറങ്ങാന്‍ ഭയപ്പെട്ട് ലണ്ടന്‍ നിവാസികള്‍
reporter

ലണ്ടന്‍: യുകെ തലസ്ഥാനം ലണ്ടന്‍ ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ നഗരത്തിന്റെ തെരുവിലൂടെ നടക്കാന്‍ പ്രദേശവാസികള്‍ക്ക് ഭയമാണ്. ഈ വര്‍ഷം ഇതുവരെ 454 ആസിഡ് ആക്രമണങ്ങളാണ് ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. നൂറിലൊരാള്‍ വീതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആസിഡ് ആക്രമണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായി പ്രദേശവാസികള്‍. ഇതോടെ പലര്‍ക്കും പൊതുനിരത്തിലൂടെ നടക്കാന്‍ ഭയമാണ്. രാത്രി കാലങ്ങളിലൂടെയുള്ള യാത്ര പലരും ഒഴിവാക്കിയിരിക്കുകയാണ്. 2015 ല്‍ 261 ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് മുന്‍വര്‍ഷം 166 പേരാണ് ആക്രമണത്തിന് ഇരയായത്. ഓരോ വര്‍ഷവും ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്. 

പിസ ഡെലിവറി ബോയിക്ക് നേരേ അടുത്തിടെ ആക്രമണം ഉണ്ടായിരുന്നു. ബംഗ്ലാദേശ് വംശജന്‍ മുഹമ്മദ് നൗഷാദ് കമാലിനാണ് ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. സ്‌കൂട്ടര്‍ മോഷ്ടിക്കാനുള്ള പതിനാലുകാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ചെറുത്തതിനാണ് ആസിഡ് ആക്രമണം നടത്തിയത്. പിസ കൊടുത്തതിന് പിന്നാലെ മറ്റൊരു സ്‌കൂട്ടറില്‍ എത്തിയ കുട്ടികള്‍ സ്‌കൂട്ടറിന്റെ താക്കോല്‍ തങ്ങളുടെ കയ്യില്‍ തരാന്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് നിരസിച്ച മുഹമ്മദിന്റെ മുഖത്ത് കുട്ടികള്‍ ആസിഡ് സ്‌പ്രേ ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് ആക്രമണത്തിന് ഇരയാകുന്നത്. 

 
Other News in this category

 
 




 
Close Window