Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
സിനിമ
  Add your Comment comment
ലിസിയുടെ പേര് ഇനി മുതല്‍ ലക്ഷ്മി: മകളോടൊപ്പം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു
reporter
നടി ലിസി അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കിലേക്കാണ് ലിസി മടങ്ങി എത്തുന്നത്. ലിസി പേരൊക്കെ മാറ്റിയാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ഇപ്പോള്‍ ലിസി ലക്ഷ്മിയാണ്. മകള്‍ കല്യാണി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍ തന്നെയാണ് അമ്മയുടെ രണ്ടാം വരവ് എന്നത് കൗതുകം ഉണര്‍ത്തുന്നു.

കൃഷ്ണാ ചൈതന്യ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്യാമറയെ ഫെയ്‌സ് ചെയ്തപ്പോള്‍ തനിക്ക് വലിയ ടെന്‍ഷനായിരുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലിസി പറഞ്ഞു.
തെലുങ്കു സിനിമയില്‍ ആറോളം സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷമാണ് 22ാം വയസ്സില്‍ സിനിമയോട് വിടപറഞ്ഞതെന്നും സിനിമയില്‍ കത്തിനിന്ന സമയത്ത് വിടപറയേണ്ടി വന്നതില്‍ പിന്നീട് ഖേദിച്ചുവെന്നും ലിസി പറയുന്നു. 1994ല്‍ പുറത്തിറങ്ങിയ സോമനാഥ് ചിത്രം ചാണക്യസൂത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മോഹന്‍ലാലും, മുകേഷുമായിരുന്നു ആ സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍.
 
Other News in this category

 
 




 
Close Window