Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
സിനിമ
  Add your Comment comment
അഡ്ജസ്റ്റ്‌മെന്റിന് തയാറാണോ എന്ന് സംവിധായകന്‍ ചോദിച്ചു: നടി ആ മെസേജ് ഫേസ് ബുക്കിലിട്ടു
reporter
അഭിനയിക്കാന്‍ വിളിക്കുന്ന നടിയെ അനാശാസ്യത്തിനു ക്ഷണിക്കുന്ന തെമ്മാടിത്തരത്തിന്റെ ഇംഗ്ലീഷ് പേരാണ് കാസ്റ്റിംഗ് കൗച്ച്. അത്തരമൊരു സംഭവം ഒരു നടി പുറത്തു വിട്ടിരിക്കുന്നു. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നത് ടെലിവിഷന്‍ നടിയായ സുലഗ്‌നാ ചാറ്റര്‍ജിയാണ്. ഒരു സംവിധായകന്റെ ഏജന്റ് തന്നെ സമീപിച്ചതായും അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയാറാണോ എന്ന് ചോദിച്ചതായും നടി വെളിപ്പെടുത്തുന്നു. ഏജന്റ് നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും നടി പുറത്തുവിട്ടിട്ടുണ്ട്.
ഏത് സംവിധായകനാണ് അഡ്ജസ്റ്റ്‌മെന്റിന് ക്ഷണിച്ചിരിക്കുന്നതെന്ന് സുലഗ്‌നയോ അവരോട് സംസാരിച്ച ഏജന്റോ വെളിപ്പെടുത്തിയിട്ടില്ല. സന്ദേശം അയച്ച ഏജന്റ് ആരാണെന്ന് പോലും നടി ഓര്‍ക്കുന്നില്ല. ഷൂട്ടിംഗ് സെറ്റില്‍ എന്നോ വന്ന് പരിചയപ്പെട്ട ഏതോ ഒരാള്‍ എന്ന് മാത്രമാണ് സുലഗ്‌നയ്ക്ക് ഏജന്റിനെക്കുറിച്ചുള്ള ഓര്‍മ്മ.
ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവന്‍ പണവും നല്‍കി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതില്‍ താത്പര്യമുണ്ടോ, എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്‌ന പറഞ്ഞപ്പോള്‍ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരന്‍. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് മറുടപടി കൊടുത്തു നടി. ഇറ്റ്‌സ് ഓക്കെ ഡിയര്‍ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരന്‍.
ലോകസിനിമയെയും ഇന്ത്യന്‍ സിനിമയെയും നാണക്കേടിന്റെ പടുകുഴിയില്‍ നിര്‍ത്തുകയാണ് കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍. നടിമാര്‍ തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതോടെയാണ് കാസ്റ്റിംഗ് കൗച്ച് കഥകള്‍ പുറത്തു വരുന്നത്.
 
Other News in this category

 
 




 
Close Window