Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ദേശീയ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തു വിട്ടപ്പോള്‍ കൊച്ചി രണ്ടാം സ്ഥാനത്ത്: വളരുന്നതിനൊപ്പം കൊച്ചി നഗരം അധോലോകമായി മാറുന്നു
reporter
രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ രണ്ടാംസ്ഥാനം കൊച്ചിക്ക്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയിലാണ് കൊച്ചിയെ കുറ്റകൃത്യങ്ങളുടെ നഗരമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയാണ് ഈ പട്ടികയില്‍ ഒന്നാമത്. പട്ടികയുടെ ആദ്യ പത്തുസ്ഥാനങ്ങളില്‍ കോഴിക്കോടും ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം രണ്ടാമതു തന്നെയാണ്.
കഴിഞ്ഞ വര്‍ഷം നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതാണ് നാണക്കേടിന്റെ പട്ടം കൊച്ചി വീണ്ടും അണിയാന്‍ കാരണമായത്. എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞവര്‍ഷം 16,052 കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയിട്ടുള്ളത്. കോഴിക്കോട് 8136 കേസാണ് ഇതേവര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
മുന്‍വര്‍ഷങ്ങളിലും കൊച്ചിനഗരവും, കേരളവും എന്‍സിആര്‍ബിയുടെ പട്ടികയിലുള്‍പ്പെട്ടിരുന്നു. കൊച്ചി ഏറ്റവും അപകടം പിടിച്ച നഗരമാണെന്നാണ് അന്ന് പരാമര്‍ശിച്ചിരുന്നത്. ഒരുലക്ഷം പേരെ അടിസ്ഥാനമാക്കിയാണ് എന്‍സിആര്‍ബി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരു ലക്ഷം പേരില്‍ 757.9 ആണ് കൊച്ചിയുടെ കുറ്റകൃത്യനിരക്ക്. എന്നാല്‍ ഡല്‍ഹിയിലിത് 1222.5 ആണ്.
 
Other News in this category

 
 




 
Close Window