Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നാട്ടിലിറങ്ങിയ പുലി വൃദ്ധയെ ആക്രമിച്ചു കൊലപ്പെടുത്തി: നാട്ടുകാര്‍ പുലിയെ കൊന്ന് കറി വച്ച് തിന്നു
reporter
അസമിലാണ് സംഭവം. നൂറോളം പേര്‍ ചേര്‍ന്നാണ് പുലിയോടു പ്രതികാരം ചെയ്തത്. സംഭവം ഇങ്ങനെ: ഗ്രാമവാസിയായ വൃദ്ധയെ ആക്രമിച്ചു കൊന്നതില്‍ രോഷം പൂണ്ട ഗ്രാമവാസികള്‍ പുലിയെ കടന്നാക്രമിക്കുകയായിരുന്നു. അസമിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ജോയ്പുര്‍ ഗ്രാമത്തില്‍ പുലിയിറങ്ങിയത്. ഗ്രാമത്തിലെത്തിയ പുലി 60 കാരിയായ മൈക്കണ്‍ ഗൊഗോയിയെന്ന വൃദ്ധയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പുലിയുടെ ആക്രമണത്തില്‍ നിന്നു വൃദ്ധയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. ഇതിനിടയില്‍ പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാലു ഗ്രാമവാസികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ രോഷാകുലരായ ജനക്കൂട്ടം ആയുധങ്ങളുമായി പുലിയെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. വലിയ വടികളും കൂര്‍ത്ത ആയുധങ്ങളുമുപയോഗിച്ചാണ് ജനക്കൂട്ടം പുള്ളിപ്പുലിയെ നേരിട്ടത്. പുള്ളിപ്പുലിയെ അടിച്ചുകൊന്ന ശേഷമാണ് ഗ്രാമവാസികള്‍ ശാന്തരായത്.

പുലിയെ കൊന്നിട്ടും രോഷമടങ്ങാത്ത ഗ്രാമവാസികള്‍ ചേര്‍ന്ന് അതിനെ അറുത്തു മുറിച്ച് കഷണങ്ങളാക്കി ഭക്ഷിക്കുകയും ചെയ്തു. അസമില്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും ഇത്തരത്തിലൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലിയുടെ ഇറച്ചി പാചകം ചെയ്ത് കഴിച്ചതിനു ശേഷം കാല്‍പാദം മാത്രമാണു മിച്ചം വന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
Other News in this category

 
 




 
Close Window