Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പേടിയില്ലാതെ ബീഫ് കറി വയ്ക്കാം, കഴിക്കാം, വില്‍ക്കാം: കന്നുകാലികളെ അറുക്കുന്നതിനുള്ള നിരോധനം പിന്‍വലിച്ചു
reporter
കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നു ജനവികാരം ഉള്‍ക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപ
ടി. കഴിഞ്ഞ മെയ് 23 ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
കന്നുകാലിച്ചന്തകളില്‍ അറവുമാടുകളുടെ വില്‍പന നിരോധിച്ച വിവാദ വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആലോചിചിരുന്നു. തുടര്‍ന്ന് ഭേദഗതി നിര്‍ദേശം പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി നീക്കത്തിനെതിരെ മൃഗസ്‌നേഹി സംഘടനയായ 'പേറ്റ' രംഗത്തെത്തിയിരുന്നു. അറവുമാടുകള്‍ അങ്ങേയറ്റം ക്രൂരതയ്ക്ക് ഇരയാകുന്നുണ്ടെന്നായിരുന്നു 'പേറ്റ' സിഇഒ വി.മണിലാലിന്റെ പ്രതികരണം. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിലെ ചട്ടങ്ങളനുസരിച്ചു കഴിഞ്ഞ മേയില്‍ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമാണു വിവാദമായത്. മൃഗങ്ങളുടെ കൊമ്പില്‍ പെയിന്റടിക്കുന്നതും അലങ്കരിക്കുന്നതും ഉള്‍പ്പെടെ ഉത്തരവില്‍ നിരോധിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി, കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി രാജ്യത്തെമ്പാടും ബാധകമാക്കി. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ് അതില്‍ ഇടപെടാന്‍ സര്‍ക്കാരിനും കോടതിക്കും എന്ത് അവകാശമാണെന്നും മദ്രാസ് ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
 
Other News in this category

 
 




 
Close Window