Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓഖി ദുരന്തം; ബേപ്പൂരില്‍ നിന്നുപോയ 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി
REPORTER

മുംബൈ: കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടിലെ രണ്ട് ബോട്ടുകളെ മഹാരാഷ്ട്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തി.ബോട്ടുകള്‍ മുംബൈ തീരത്തെത്തിയെന്നും ബോട്ടുകളിലെ തൊഴിലാളികള്‍ സുരക്ഷിതരാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. 952 മല്‍സ്യത്തൊഴിലാളികളാണ് ബോട്ടുകളിലുള്ളത്. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററില്‍ വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളെ തിരികെ കേരളത്തിലും തമിഴ്‌നാട്ടിലും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഫഡ്‌നാവിസ് അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ആണ് തിരച്ചിലിന് ഉത്തരവിട്ടത്.

അതേസമയം, ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരണം പതിനാലായി. അഞ്ച് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തു. ഇനിയും 126 പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്. 37 പേരെയാണ് ശനിയാഴ്ച കേരളത്തില്‍ രക്ഷപ്പെടുത്തിയത്. മരണസംഖ്യ ഉയര്‍ന്നതോടെ ആശങ്കയിലാണ് കടലോരം. തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുബം കഴക്കൂട്ടത്ത് ദേശീയപാത ഉപരോധിച്ചു.

ഇതിനിടെ, ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികില്‍സയിലുള്ള എല്ലാവരേയും കണ്ടെന്നും ആരും പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടല്‍ക്ഷോഭത്തില്‍പ്പെട്ട 47 പേരാണു തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.

കേരളത്തെ ദുരിതക്കണ്ണീരില്‍ മുക്കിയ 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന് നിവേദനമായി നല്‍കാന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാമിനെ ചുമതലപ്പെടുത്തി. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.12 ഹെലികോപ്റ്ററുകളും 9 കപ്പലുകളുമായാണ് തിരച്ചില്‍ നടത്തുന്നത്. നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

 
Other News in this category

 
 




 
Close Window