Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
നഴ്‌സിങ് തട്ടിപ്പ് നടത്തുന്ന സ്വകാര്യ ഏജന്‍സികള്‍ക്കെതിരേ ശക്തമായ നടപടിയുമായി എന്‍എച്ച്എസ്
reporter

ലണ്ടന്‍: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും സ്വകാര്യ ഏജന്‍സികളുടെ ചതിക്കുഴിയില്‍ വീഴുന്നത്. ഇത് വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ ഇത്തരം ഏജന്‍സികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ എന്‍എച്ച്എസ് തീരുമാനിച്ചു. രജിസ്ട്രേഷന്‍ ഫീസ്, ഹാന്‍ഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളില്‍ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകള്‍ എന്‍എച്ച്എസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാര്‍ഥികളില്‍നിന്നും ചില ഏജന്‍സികള്‍ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിട്ടുള്ളതായി ഡെയ്‌ലി മെയില്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു വര്‍ഷം കൊണ്ട് ആറായിരം പേരെയാണ് ഇന്ത്യയില്‍നിന്നും റിക്രൂട്ട്ചെയ്യാന്‍ എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഇത്തരം ഏജന്‍സികള്‍ ഇത് ആയിരവും പതിനായിരവും ഒഴിവുകള്‍ ഉണ്ടെന്നാണ് വ്യാജ പ്രചാരണം നടത്തുന്നത്. നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ ബ്രിട്ടനിലേക്കു വരാന്‍ വിദേശ നഴ്സുമാര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയില്‍ അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎല്‍ടിഎസിനു പകരം ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ ചാകരകൊയ്ത്തിന് ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നഴ്സിങ് പഠനം ഇംഗ്ലീഷ് ഭാഷയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും എന്‍എംസി ചില ഇളവുകള്‍ അനുവദിച്ചിരുന്നു.


ഇതെല്ലാം മറ്റൊരു തരത്തിലാണ് ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന നിര്‍ദേശവുമായി എന്‍എച്ച്എസ് രംഗത്ത് എത്തിയത്. ഓരോ എന്‍എച്ച്എസ് ട്രസ്റ്റും നഴ്സുമാര്‍ക്ക് നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജന്‍സികള്‍ റിക്രൂട്ട്മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്സുമാര്‍ക്കുവേണ്ടിയും ചെലവാകുന്ന തുകയ്ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജന്‍സിക്കു നല്‍കുന്നത്. ഉദ്യോഗാര്‍ഥിയില്‍നിന്നും ഒരു പൈസപോലും വാങ്ങരുതെന്ന് വ്യക്തമായ നിര്‍ദേശത്തോടെയാണ് ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റിക്രൂട്ട്മെന്റ് ലൈസന്‍സ് നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ ഫിലിപ്പീന്‍സ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്സുമാരെ മൂന്നുവര്‍ഷംകൊണ്ട് റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് തീരുമാനിച്ചു.


 

 
Other News in this category

 
 




 
Close Window