Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
റോഡരികുകളില്‍ വലിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് വന്‍ നികുതി ചുമത്തും
reporter
സുരക്ഷാച്ചട്ടങ്ങള്‍ പാലിക്കാതെ, അനിയന്ത്രിതമായി കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ അഗ്‌നിരക്ഷാസേന രംഗത്ത്. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരില്‍നിന്ന് പ്രത്യേക നികുതി ഈടാക്കണമെന്ന നിര്‍ദേശമടങ്ങിയ ശുപാര്‍ശ തിങ്കളാഴ്ച സര്‍ക്കാരിനു സമര്‍പ്പിക്കും.

പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഇനിമുതല്‍ അഗ്‌നിരക്ഷാസേനയുടെ അനുമതി വാങ്ങണം. സ്ഥാപിക്കുന്ന സ്ഥലം, ബോര്‍ഡുകളുടെ വലുപ്പം, നിര്‍മിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ എന്നിവയ്ക്ക് പ്രത്യേക മാനദണ്ഡവും നിയന്ത്രണവും കൊണ്ടുവരണമെന്ന നിര്‍ദേശവുമുണ്ട്.

നിലവില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങളാണ് അനുമതി നല്‍കുന്നത്. ഇനിമുതല്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ അഗ്‌നിരക്ഷാസേനയ്ക്കും റോഡ് സുരക്ഷാ അതോറിറ്റിക്കും പ്രത്യേക നികുതി നല്‍കണമെന്നാണ് ശുപാര്‍ശ. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും അഗ്‌നിരക്ഷാസേനയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ പണം ഉപയോഗിക്കാം. സംസ്ഥാനത്ത് വലിയ പരസ്യ കമ്പനികള്‍ക്കും ചെറിയ പരസ്യ കമ്പനികള്‍ക്കും 500 കോടി രൂപയുടെ വീതം പരസ്യബോര്‍ഡുകളുടെ വിപണിയുണ്ടെന്നാണ് അഗ്‌നിരക്ഷാസേന കണക്കുകൂട്ടുന്നത്.
 
Other News in this category

 
 




 
Close Window