Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഓഖിയുടെ കലി അടങ്ങിയിട്ടില്ല: ഇന്നു വൈകുന്നേരം വരെ കനത്ത കാറ്റിനു സാധ്യത
reporter
സംസ്ഥാനത്തെ തീരമേഖലയില്‍ ഇന്നു വൈകിട്ടു വരെ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത. ആന്‍ഡമാനു സമീപം രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നും കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കാറ്റിന്റെ വേഗത 180 വരെ ആകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഓഖിയുടെ പ്രഹരത്തില്‍ മൊത്തം 15 പേരാണ് കേരളത്തില്‍ മരണപ്പെട്ടത്. ഇതില്‍ 8 പേരും മരണപ്പെട്ടത് ഇന്നലെയാണ്. കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തെത്തിയതായും എല്ലാവരും സുരക്ഷിതരാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നാളെയോടെ ഓഖിയുടെ ശക്തി കുറയ്ക്കുമെന്നാണ് വിവരം. എന്നാല്‍ സംസ്ഥാനത്ത് ഇത്രെയേറെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടും കൃത്യമായ കണക്കില്ലാതെ സര്‍ക്കാര്‍ വലയുകയാണ്. റവന്യു വകുപ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം 126 പേരെ കാണാതായയാണ് വിവരം എന്നാല്‍ ഇന്ന് രാവിലെ വരെ 105 പേര് മാത്രമാണ് ദുരന്തമുഖത്തുള്ളതെന്നും 126 എന്നുള്ളത് തെറ്റായ കണക്കാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. മത്സ്യബന്ധനത്തിന് കടലില്‍ പോയ നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്താനായതായും മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window