Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
"സ്ത്രീകളുടെ ശബരിമല" എന്നറിയപ്പെടുന്ന ചക്കുളത്തുകാവില്‍ പൊങ്കാല
reporter
ചക്കുളത്തുകാവില്‍ ഇന്നു പൊങ്കാല നിവേദ്യവുമായി ഭക്തലക്ഷങ്ങള്‍ നിരക്കുമ്പോള്‍ പ്രകൃതിയും മനുഷ്യനും ഒന്നാകും. ചക്കുളത്തുകാവിലേക്കുള്ള വഴിയായ വഴിയെല്ലാം ഇഷ്ടികയടുപ്പുകള്‍ നിറഞ്ഞു. നീരേറ്റുപുറം മുതല്‍ തിരുവല്ല, ചെങ്ങന്നൂര്‍, പൊടിയാടി, മാവേലിക്കര, കിടങ്ങറ, എടത്വ തുടങ്ങി എല്ലാ റോഡുകളിലും പൊങ്കാലക്കലങ്ങളാണ്. ശര്‍ക്കരപ്പായസം, വെള്ളച്ചോറ്, പാല്‍പ്പായസം. നിവേദ്യങ്ങള്‍ ഓരോ തരത്തിലാണ്.

പുലര്‍ച്ചെ മൂന്നിനു ക്ഷേത്രദര്‍ശനത്തിനു തിരക്കു പതിവിലധികമായിരുന്നു. കണ്ണെത്തുന്നിടത്തെല്ലാം പ്രാര്‍ഥനാനിരതര!ായ സ്ത്രീകളുടെ കൂപ്പുകൈകള്‍ മാത്രം. ഗണപതിക്കൊരുക്കിനു മുന്നില്‍ കത്തിച്ച വിളക്ക്. അതിനു മുന്നില്‍ അടയും മോദകവും. പൊങ്കാല അടുപ്പിനു മുകളില്‍ പുത്തന്‍കലം കോലംവരച്ചു വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്കായി കാതോര്‍ത്തു നില്‍ക്കുന്നു.

ശനിയാഴ്ച രാത്രി മുതല്‍ കഞ്ഞിയും പയറും തയാറാക്കി വഴിപാടു കഴിച്ചു. പല സംഘടനകള്‍ സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. 17 വര്‍ഷമായി തിരുവനന്തപുരത്തു നിന്നെത്തി ആയിരക്കണക്കിനു ഭക്തര്‍ക്കു സൗജന്യ ഭക്ഷണം നല്‍കുന്ന ശെല്‍വരാജും സംഘവും ഇക്കുറിയും തലവടി പഞ്ചായത്ത് ജംക്ഷനു സമീപം ഭക്ഷണം തയാറാക്കിയിട്ടുണ്ട്. ക്ഷേത്രസമിതിയും സന്നദ്ധസംഘ!ടനകളും രാവിലെ മുതല്‍ സൗജന്യഭക്ഷണം നല്‍കും. ഇന്നു പൊങ്കാല കഴിഞ്ഞു മടങ്ങുന്നവര്‍ക്കും ഭക്ഷണം ലഭിക്കും.
 
Other News in this category

 
 




 
Close Window