Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓഖി ഗുജറാത്ത് തീരത്തേക്ക്, കേരളത്തില്‍ 29 പേരെ കൂടി രക്ഷപെടുത്തി
reporter

കവരത്തി: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി സൂചന. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിത്തുകയാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍, 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടയുണ്ട്. കാറ്റ് ഗുജറാത്ത് തീരത്ത് നീങ്ങുന്നതിനെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ കാറ്റിന്റെ വേഗം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരത്ത് അടുത്ത 12 മണിക്കൂര്‍ കൂടി കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ശക്തമായ കാറ്റിനും ചിലയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്.

ഇതിനിടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണായ 29 പേരെ കൂടി രക്ഷിച്ചു. നാവികസേനയും കോസ്റ്റു ഗാര്‍ഡും കഴിഞ്ഞ 72 മണിക്കൂറായി നടത്തിയ തെരച്ചിലിനുശേഷമാണ് 29 ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത്. നാവികസേന നടത്തിയ തെരച്ചിലില്‍ 13 മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്. ഇവരുമായി നേവിയുടെ കപ്പല്‍ കൊല്ലം തീരത്തേക്ക് തിരിച്ചു. ലക്ഷദ്വീപിലെത്തിയ 12 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തകര്‍ന്ന ബോട്ടില്‍ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചിരിക്കുന്നത്. വ്യോമസേന നാല് പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. സില്‍വ, ക്രിസ്തുദാസ്, അന്തോണി, മരിയ ദാസ് എന്നിവരെയാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായി കോസ്റ്റു ഗാര്‍ഡും നാവികസേനയും എയര്‍ഫോഴ്സും തെരച്ചില്‍ നടത്തിവരികയാണ്. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു മരച്ചവരുടെ എണ്ണം സംസ്ഥാനത്ത് 16 ആയി.

 
Other News in this category

 
 




 
Close Window