Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കടപ്പുറത്ത് എത്തിയ പിണറായിയെ ജനം തടഞ്ഞു: ജനരോഷം കാരണം മുഖ്യമന്ത്രി സ്വന്തം വാഹനത്തില്‍ കയറാനാവാതെ മറ്റൊരു വണ്ടിയില്‍ രക്ഷപെട്ടു
reporter

ഓഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനം തടഞ്ഞു. മുഖ്യമന്ത്രിക്കുനേരെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തി. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍ കയറാനായില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി പോയത്. പൊലീസ് കനത്ത വലയം തീര്‍ത്താണു മുഖ്യമന്ത്രിയെ കടത്തിവിട്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടര്‍ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ട്. മല്‍സ്യത്തൊഴിലാഴികളുടെ ഉത്കണ്ഠയ്‌ക്കൊപ്പം സര്‍ക്കാരുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്തു പറഞ്ഞു. ഇത്ര വലിയ ദുരന്തം ആദ്യമാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും. മല്‍സ്യത്തൊഴിലാളികളെക്കൂടി സഹകരിപ്പിച്ചു ശ്രമം വിജയിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സെന്റ് മേരീസ് പള്ളിയില്‍ വച്ചാണ് മുഖ്യമന്ത്രി ജനങ്ങളെ കണ്ടത്. സ്ത്രീകളടക്കമുള്ള ദുരന്തബാധിതര്‍ അലറിനിലവിളച്ചാണ് മുഖ്യമന്ത്രിയോട് സങ്കടം പറഞ്ഞത്. അതേസമയം, മുഖ്യമന്ത്രി പൂന്തുറ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അതു റദ്ദാക്കി.

 
Other News in this category

 
 




 
Close Window