Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ആശ്വാസവാക്കുകളുമായി വിഎസ്: 'എല്ലാ സഹായങ്ങള്‍ക്കും ഒപ്പം ഉണ്ടാകും'
REPORTER

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തീരാദുരിതങ്ങള്‍ വിതച്ച തീരദേശമേഖലയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി. പൂന്തുറയിലും വിഴിഞ്ഞത്തുമാണ് വിഎസ് സന്ദര്‍ശനം നടത്തിയത്. ദുരന്തത്തിന് ഇരയായവര്‍ക്ക് എല്ലാ സഹായങ്ങളും നേടിയെടുക്കുന്നതിന് താന്‍ ഒപ്പമുണ്ടാകുമെന്ന് വിഎസ് തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.

കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് വിഎസ് പൂന്തുറയിലെത്തിയത്. 11.30 ഓടെ പൂന്തുറയിലെത്തിയ വിഎസ് അവിടെനിന്ന് വിഴിഞ്ഞത്തേക്ക് തിരിച്ചു. ദുരന്തത്തിനിരയായവരുടെ ദു:ഖത്തില്‍ താനും പങ്കുചേരുന്നതായി വിഎസ് പറഞ്ഞു.

സ്ഥിതിഗതികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ അറിയിച്ച് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ ഒപ്പമുണ്ടാകും. എന്തെല്ലാം കാര്യങ്ങളില്‍ സഹായിക്കാന്‍ കഴിയുമോ അതിനെല്ലാം കൂടെയുണ്ടാകും. വിഎസ് വ്യക്തമാക്കി.

വിഎസിന്റെ സന്ദര്‍ശനവേളയില്‍ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നില്ല എന്നതും ശ്രദ്ധേയമായി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിഎസ് യാതൊരു പ്രതിഷേധവും നേരിടാതെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. അലമുറയിട്ട് കരയുന്ന വീട്ടമ്മമാര്‍ക്ക് മുന്നിലേക്കാണ് വിഎസ് എത്തിയത്. അവര്‍ക്ക് ആശ്വാസവാക്കുകളേകി വിഎസ് മടങ്ങി.

നേരത്തെ പൂന്തുറയില്‍ സംസ്ഥാനമന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഇരുവര്‍ക്കും പ്രതിഷേധം നേരിടേണ്ടി വന്നത്. മന്ത്രിമാര്‍ തിരിച്ച് പോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നിരുന്നു.

 
Other News in this category

 
 




 
Close Window