Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
നഴ്‌സുമാരെ എടുക്കുന്നത് ജോലിക്കല്ല, പരിശീലനത്തിന്. ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമാണെന്ന് എന്‍എച്ച്എസ്
reporter

ലണ്ടന്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നഴ്‌സുമാരെ എടുക്കുന്നത് ജോലിക്കല്ലെന്ന് എന്‍എച്ച്എസ്. പരിശീലനത്തിന്റെ ഭാഗമായാണ് ഇവരെ എടുക്കുന്നത്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഇവരെ അതാത് രാജ്യത്തേക്ക് മടക്കി അയക്കും. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പദ്ധതിയാണ് ഇപ്പോള്‍ എന്‍എച്ച്എസ് നടപ്പാക്കുന്നത്. വിദേശത്ത് നിന്ന് ആറായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്നാണ് എന്‍എച്ച്എസ് അറിയിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന നഴ്‌സുമാരുടെ സ്‌കില്‍ ഡെവലപ്‌മെന്റിന് ഉതകുന്നതും അതോടൊപ്പം എന്‍എച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം ആണ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് പ്രഫസര്‍ ഇയന്‍ കമിംഗ് ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സില്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഉള്ള നഴ്‌സുമാരെ യുകെയില്‍ എത്തിച്ച് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിന്റെ പൈലറ്റ് സ്‌കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസര്‍ കമിംഗ് പറഞ്ഞു. 

യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയര്‍ ക്വാളിറ്റി കൂട്ടുന്നതിനുള്ള പരിപാടിയുടെ ഭാഗമായാണ് ഇത്. അപ്പോളോ മെഡിസ്‌കില്‍സ് ഇന്ത്യയാണ് ഇന്ത്യയിലെ ഹെല്‍ത്ത് എഡ്യൂക്കേഷന്റെ പങ്കാളി. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 500 നഴ്‌സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലുള്ള നഴ്‌സിങ് ഗ്രാജുവേഷന്‍ പ്രൊഫഷന്‍ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവ് കുറഞ്ഞതു കാരണവും ജീവനക്കാരുടെ കുറവ് ഉണ്ടാകാന്‍ കാരണം. ഇതോടൊപ്പം 5000 ജിപിമാരെ വിദേശ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.

 
Other News in this category

 
 




 
Close Window