Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സംസ്ഥാന മന്ത്രിമാരോട് കടക്കൂ പുറത്തെന്നു പറഞ്ഞ് തീരവാസികള്‍
Reporter

* പൂന്തുറയില്‍ കടകംപള്ളിക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും എതിരെ പ്രതിഷേധം

* കേന്ദ്ര മന്ത്രിയുടെ അനുനയത്തില്‍ ശാന്തരായി പ്രതിഷേധക്കാര്‍




തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ വിഴഞ്ഞം, പൂന്തുറ പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും എതിരായി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രിമാരെ പ്രവേശിപ്പിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

കേന്ദ്രമന്ത്രി പ്രസംഗിക്കുന്നതിനിടയിലും തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍നിന്ന് സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായും അധികൃതര്‍ വേണ്ടരീതിയിലുള്ള ഇടപെടല്‍ നടത്തിയില്ലെന്നും ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. അതേസമയം, മന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അവര്‍ സംസാരിക്കുന്ന സമയത്ത് ജനങ്ങള്‍ നിശബ്ദരായി. 15 മിനിറ്റോളം മന്ത്രി ജനങ്ങളുമായി സംസാരിച്ചു.

കടലില്‍ പോയ അവസാന ആളേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്നും യുദ്ധക്കപ്പല്‍ വരെ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

മറ്റ് തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സുനാമി അടിച്ച സമയത്തേക്കാളും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ കോവളത്തെത്തിയ മന്ത്രി അവലോകന യോഗത്തിനു ശേഷം വിഴിഞ്ഞത്ത് എത്തി ജനങ്ങളോട് സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അതിനാല്‍ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

 
Other News in this category

 
 




 
Close Window