Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്ന നിയമത്തിന് മധ്യപ്രദേശ് നിയമസഭ അംഗീകാരം നല്‍കി
reporter
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ മധ്യപ്രദേശ് നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്താന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.
12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരാണ് ഈ ശിക്ഷാ പരിധിയില്‍ വരിക. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. കൂടാതെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ മനുഷ്യരല്ല, അവര്‍ ചെകുത്താനും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാണെന്ന് ബില്‍ പാസാക്കിയതിനു ശേഷം ശിവ്രാജ് സിങ് ചൗഹാന്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window