Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഫേസ് ബുക്ക് യുകെയില്‍ ഓഫീസ് തുറക്കുന്നു: ഓക്‌സ്ഫഡ് സ്ട്രീറ്റിലെ ഓഫീസില്‍ 800 പേര്‍ക്ക് ജോലി നല്‍കും
reporter
സോഷ്യല്‍ മീഡിയ ടൈറ്റാന്‍ ഫേസ്ബുക്ക്, ലണ്ടനില്‍ പുതിയ ഓഫീസ് തുറക്കും. ഇവിടെ 800 പേര്‍ക്ക് ജോലി ലഭിക്കും. ഇതില്‍ പകുതി പേരും എഞ്ചിനീയര്‍മാരായിരിക്കും. കമ്പനിയുടെ അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ ഓഫീസായിരിക്കും ഇത്. ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ തുറക്കുന്ന ഓഫീസ് ഫേസ്ബുക്കിന്റെ ലണ്ടനിലെ രണ്ടാമത്തെ ഓഫീസാണ്. അടുത്ത വര്‍ഷം അവസാനമാണ് പുതിയ ഓഫീസ് ആരംഭിക്കുക. ഇതോടെ ലണ്ടനിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2300 ആയി ഉയരും.
ഏഴു നിലകളിലായി 23000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ഓഫീസ് ഫ്രാങ്ക് ഗെറി എന്ന ആര്‍ക്കിടെക്റ്റാണ് ഡിസൈന്‍ ചെയ്യുന്നത്. ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഇന്‍ക്യൂബേറ്ററും ഈ ഓഫിസില്‍ സജ്ജമാക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് നിക്കോള മെന്‍ഡേഴ്‌സന്‍ പറഞ്ഞു,
 
Other News in this category

 
 




 
Close Window