Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശോഭാസുരന്ദ്രനും ശശികലയ്ക്കും മന്ത്രി മണിയുടെ പുലയാട്ട് : അവര്‍ക്കു രണ്ടാള്‍ക്കും 'അസുഖം' വേറെയാണെന്നു വൈദ്യുതി മന്ത്രി
reporter
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെയും അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ഇവിടെ രണ്ടു പേരുണ്ട്, ഒരു ശശികല ടീച്ചര്‍, അവര് പ്രസംഗിച്ചത് ശരിയാണേല്‍ അത് വര്‍ഗീയതയാണ്, പിന്നൊരു ശോഭാ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ ആണുങ്ങളെയാ തല്ല്.
എന്റെ പല്ല് അടിച്ച് പൊഴിക്കുമെന്ന് പറഞ്ഞു. ഹൊ ! ഇവളുടെ ഒക്കെ ഭര്‍ത്താക്കന്മാര്‍ എന്തോ ചെയ്‌തോണ്ടിരിക്കുവാണോ ആവോ? വീട്ടില്‍ നിന്ന് ഇറങ്ങി പോകുമ്പോ പറയണ്ടേ മര്യാദയ്ക്ക് ആളുകളോട് പെരുമാറാന്‍ എന്നിങ്ങനെ തുടരുന്നു മന്ത്രിയുടെ പ്രസംഗം. ശശികലയ്ക്കും ശോഭാ സുരേന്ദ്രനും 'അസുഖം' വേറെ എന്തോ ആണെന്നും എംഎം മണി പറഞ്ഞു. കേരളം ഈ രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും എംഎം മണി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനല്‍ ആണ് മന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം പുറത്തുവിട്ടത്. കാഞ്ഞങ്ങാട് സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ അടുത്ത വിവാദ പ്രസംഗം.
 
Other News in this category

 
 




 
Close Window